"നിനക്കായി മാത്രം തുറന്നിട്ട ഒരു കിളിവാതിലുണ്ടെന്നുള്ളിൽ..ഇടക്കെപ്പോഴോ പാതിചാരി വഴിതെറ്റി വന്ന വെളിച്ചക്കീറിനെ പടിയടച്ചു ..തലോടി തിരിച്ചു പോവാൻ വെമ്പിയ കുളിര്കാറ്റിനെയും പടിവാതിൽക്കൽ കാത്തുനിർത്തി .കാലം തെറ്റി പെയ്ത വേനൽ മഴയും അടച്ചിട്ടയെൻ ചില്ലു ജാലകത്തിൽ തല തല്ലി കരഞ്ഞു മൃതിയടഞ്ഞു ........പാതി ചാരാൻ മറന്നു പോയൊരെൻ പടിവാതിലിൽ വിടരാൻ മറന്ന ഇന്നലെകളുടെ മൗനവും പേറി നീ വരുമ്പോൾ , അങ്ങകലെ ഓർമകളുടെ കടലിരമ്പുന്നുണ്ടായിരുന്നു ,നമുക്കായി പിറക്കാതെ പോയ ഇന്നലെകളുടെനഷ്ടസുഗന്ധവും പേറി ."
Last edited: