Mozart
Wellknown Ace
ഹൃദയത്തിന്റെ അറകൾക്കു മുകളിൽ പെരുമ്പറ കൊട്ടും പോലെ മഴപെയ്യും..
ഓർമകളുടെ വരണ്ടചാലുകളിൽ,
മഴയുടെ പരക്കം പാച്ചലിൽ പെട്ട്,
മറവി മരിക്കും.
അന്ന്…
കൂമനിറങ്ങും നേരം നോക്കി,
ഇരുട്ടിന്റെ അടിപ്പാവാടയ്ക്കു കീഴേ,
നിലാവുന്മത്തനാവുമ്പോൾ..
കുതിരക്കുളമ്പടിപോലെ തുടിക്കും മനസ്സിന്റെ
ഉരുകിത്തീർന്ന ജീവാംശത്തിൻ കുമിളകൾ,
ലഹരിയുടെ ചുവന്ന സൂചിരേഖയുടെ തേരിൽ,
സിരകളിലൂടെ ഒഴുകി ഇറങ്ങും..
ഇന്നിൽ കുതിർന്ന് ചുരുങ്ങിപ്പോയൊരാം ദേഹി,
മരവിപ്പിന്റെ കുമ്പിളിൽ നിന്നനിതരമാംവിധം,
ഇന്നലെയുടെ തീച്ചൂട് തേടി അലയും.
അന്നേരം..
മണ്ണാറത്തൊടിയിലെ കോലായിൽ,
അധരങ്ങളിൽ മഴത്തുള്ളികളെ കടിച്ചിറക്കി,
ഒരു വിളക്കവളെനിയ്ക്ക് നീട്ടും..
കണ്ണുകളിൽ, പ്രേമത്തിനെ കൺമഷിയാലെഴുതിയവൾ..
എന്റെ ക്ലാര .. !!
- എന്ന് സ്വന്തം
ഓർമകളുടെ വരണ്ടചാലുകളിൽ,
മഴയുടെ പരക്കം പാച്ചലിൽ പെട്ട്,
മറവി മരിക്കും.
അന്ന്…
കൂമനിറങ്ങും നേരം നോക്കി,
ഇരുട്ടിന്റെ അടിപ്പാവാടയ്ക്കു കീഴേ,
നിലാവുന്മത്തനാവുമ്പോൾ..
കുതിരക്കുളമ്പടിപോലെ തുടിക്കും മനസ്സിന്റെ
ഉരുകിത്തീർന്ന ജീവാംശത്തിൻ കുമിളകൾ,
ലഹരിയുടെ ചുവന്ന സൂചിരേഖയുടെ തേരിൽ,
സിരകളിലൂടെ ഒഴുകി ഇറങ്ങും..
ഇന്നിൽ കുതിർന്ന് ചുരുങ്ങിപ്പോയൊരാം ദേഹി,
മരവിപ്പിന്റെ കുമ്പിളിൽ നിന്നനിതരമാംവിധം,
ഇന്നലെയുടെ തീച്ചൂട് തേടി അലയും.
അന്നേരം..
മണ്ണാറത്തൊടിയിലെ കോലായിൽ,
അധരങ്ങളിൽ മഴത്തുള്ളികളെ കടിച്ചിറക്കി,
ഒരു വിളക്കവളെനിയ്ക്ക് നീട്ടും..
കണ്ണുകളിൽ, പ്രേമത്തിനെ കൺമഷിയാലെഴുതിയവൾ..
എന്റെ ക്ലാര .. !!
- എന്ന് സ്വന്തം
Last edited: