സത്യമാണ്!...
സ്നേഹിക്കപ്പെട്ടിട്ടില്ലാത്ത ഒരുവളെ സ്നേഹം കാട്ടി പറ്റിക്കാൻ ഇതിൽ പരം എളുപ്പവഴി ഇല്ല. അതാണ് പ്രണയം....!
നീ സ്നേഹം നടിക്കുക.., അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുക.. അല്ല..! അതല്ല...! അവളോട് പ്രണയം അഭിനയിച്ചാൽ മാത്രം മതി. ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയം ആണെന്ന് അവളെ വിശ്വസിപ്പിച്ചാൽ മതിയാകും.
സ്നേഹം വാരിക്കോരി കൊടുത്ത് പതിയെ ആ ഹൃദയത്തിന്റെ പടി ഇറങ്ങുക.... തിരക്കുകൾ നിങ്ങൾ അഭിനയിക്കുക... അത് വിശ്വസിപ്പിക്കുക .. പടി ഇറങ്ങിയ ആ പ്രണയത്തെ തേടി, ആ ആത്മാവിനെ തേടി അവൾ ഭ്രാന്തമായി അലയുമ്പോൾ തിരികെ ആ പടി കയറി ചെന്ന് വീണ്ടും കൊട്ടാരം പണിതു ഉയർത്തുക.. അവളുടെ വിശ്വാസം നേടുക.. ഒരിക്കലും തകർക്കാൻ കഴിക്കാത്ത വിശ്വാസം നേടി എടുക്കുക...,
ആഴങ്ങളിൽ എവിടെയോ വഞ്ചിക്കപ്പെട്ട ആ ഹൃദയത്തിന്റെ ഓരോ താളത്തിലും നിന്റെ പേര് പതിപ്പിക്കുക, അവൾ പോലും അറിയാതെ.. അവളിലെ ആസക്തിയും, സംതൃതിയും നീ ആകുക...
ഒടുവിൽ അവൾ പോലും അറിയാതെ വഞ്ചനയുടെ, ചതിയുടെ വിഷം അവളിലേക്കു നീ പകർന്നു നൽകുക. ഒരിക്കലും തിരിച്ചു കയറാത്ത ഒരു പടി ഇറക്കം....... ആയുസ്സ് തീരും വരെ ആത്മാവില്ലാത്ത ശരീരമായി അവൾ ജീവിക്കട്ടെ.........