നടനമേ, പുഞ്ചിരിയോടെ
ഉള്ളിൽ വിങ്ങുന്ന പനിനീർ പൂവേ,
നിനക്കായ് നീട്ടുന്നു ഞാൻ,
എൻ ഹൃദയതാളിൽ നിന്നുമൊരു തൂവെളിച്ചം.
നിൻ കണ്ണുകളിൽ കനത്ത മേഘങ്ങൾ,
നൊമ്പരത്തിൻ നിഴലുകൾ;
ചുറ്റുമുള്ളവർ കണ്ടും കാണാതിരിക്കുമ്പോൾ,
സ്നേഹം നിഷിദ്ധം ആകുമ്പോൾ,
ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ,
ഓർക്കുക, നീ തനിച്ചല്ല.
കലാകാരീ...