Aathi
Favoured Frenzy
എല്ലാവർക്കുമുണ്ടാവും നമുക്കേറെ പ്രിയപ്പെട്ട കുറച്ചു സൗഹൃദങ്ങൾ.... അവരോരുത്തരും നമുക്ക് തരുന്ന പരിഗണന വ്യത്യസ്തമായിരിക്കും. കാരണം ഓരോ മനസ്സുകളിലും നമുക്ക് വ്യത്യസ്ത സ്ഥാനമായിരിക്കും നമ്മൾ കാണിക്കുന്ന പരിഗണന സ്നേഹം തിരിച്ച് നമ്മളോട് അത് പോലെ ഉണ്ടായിരിക്കണമെന്നില്ല അതിന് വാശി പിടിച്ചിട്ടോ സ്വയം കണ്ണ് നിറച്ചിട്ടോ കാര്യമില്ല.... അവർ അവരുടെ പ്രിയപ്പെട്ടവരെ വേണ്ടുവോളം പരിഗണിക്കുന്നുണ്ട്,സ്നേഹിക്കുന്നുണ്ട്. അതാണ് അവരുടെ സന്തോഷം.. അവരുടെ പ്രിയപ്പെട്ടവരും അതിൽ ഹാപ്പിയാണ്.... അതിൽ കവിഞ്ഞൊന്നും അവർ ശ്രദ്ധിക്കില്ല...
അവഗണനയും പരിഹാസവും ഇഷ്ടമില്ലായ്മയും മനസ്സിലായിട്ടും നമ്മൾ വീണ്ടും പോവുന്നത് അവർ നമുക്കേറെ പ്രിയപ്പെട്ടവർ ആയത് കൊണ്ട് മാത്രമാണ്....പുതിയ സൗഹൃദങ്ങൾ കിട്ടുമ്പോൾ പഴയ സൗഹൃദങ്ങൾക്ക് പരിഗണന കുറവായിരിക്കും... എങ്കിലും വല്ലപ്പോഴും നമ്മളെ കാണുമ്പോ ഹായ് ഹോയ് ബന്ധമെങ്കിലും ആവാം....
ഹൃദയമറിഞ്ഞു കൊടുക്കുന്ന സ്നേഹമല്ലാതെ മറ്റൊന്നും നമുക്കവർക്ക് കൊടുക്കാനില്ല...അവരിൽ നിന്ന് നമ്മൾ തിരിച്ച് ഒരു നല്ല വാക്കോ നോക്കോ ഒന്നും പ്രതീക്ഷിക്കരുത്.... ആ പ്രതീക്ഷകൾ ഹൃദയത്തെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും....
നമ്മളെ കൊല്ലാതെ കൊല്ലാൻ ചില മനുഷ്യർക്ക് കഴിയുമത്രേ....ആ മനുഷ്യരത്രെ നമുക്കിന്നും പ്രിയപ്പെട്ടവരെന്ന് ഹൃദയം നിലവിളിച്ചു കൊണ്ടേയിരിക്കും....