ചിലപ്പോൾ വികാരങ്ങളും വിചാരങ്ങളും പങ്കു വെക്കാൻ വാക്കുകൾ പോരാതെ വരും.. പറഞ്ഞു തുടങ്ങാൻ അറിയാതെ വരും.. ഇരുൾ മൂടിയ ആ ദിവസങ്ങൾ എനിക്കതുപോലെയാണ്.. നാവിനെക്കാൾ എന്റെ മനസ്സ് ആണ് അപ്പോൾ സംസാരിക്കുക.. ഈ ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും ഒരുപോലെ വിയർക്കുമ്പോൾ ഞാൻ ആ ഇരുണ്ട ദിവസങ്ങളെ പ്രണയിച്ചു പോകുന്നു.. ഒരേ സമയം സന്തോഷവും അതേ സമയം വേദനയും നൽകുന്ന എന്റെ ഓർമകളെ...നിങ്ങളെ മനസ്സിൽ പേറുമ്പോൾ പുറത്ത് ഇടിച്ചുകുത്തി പെയ്യുന്ന മഴയും കാതുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമുഴക്കവും..ദേഹം വിറയൽ കൊള്ളിക്കുന്ന തണുത്ത കാറ്റും... വെന്ത് വെണ്ണീറായ ഓർമകളെ തണുപ്പിക്കാൻ കെൽപ്പുള്ള സുഖം..
