അതൊരു കർമ്മ ബന്ധം ആണ്. യാതൊരു പഴുതും ഇല്ലാതെ ഒരു ചില്ലു പാത്രത്തിൽ കാലം അടച്ചു വയ്ക്കുന്ന ബന്ധം.. പുറമെ കാണാൻ എന്തൊരു ആകർഷണം ആണ് അതിന്. പ്രപഞ്ചം അതിനെ ചേർത്തു വെക്കുന്ന വരെ അത് അത്യധികം മനോഹരമാണ്. പിന്നീട് അഴിക്കാൻ ശ്രമിക്കുന്തോറും വലിഞ്ഞു മുറുകുന്ന ഒരു ഊരാക്കുടുക്ക്! ആദിത്യ രശ്മി ഭൂമിയിൽ പതിക്കുന്ന പോലെ വെളിച്ചം ആ ബന്ധത്തിൽ ആഴ്ന്നിറങ്ങും.. ആ വെളിച്ചം കണ്ടു അടുക്കാൻ നോക്കുമ്പോഴോ, തീജ്വാല ആണത്! അടുക്കുന്തോറും ഇരു ശരീരവും ചുട്ടെരിക്കാൻ കെൽപ്പുള്ള ജ്വാല.. മുറിപ്പാടുകൾ എത്ര ഏറ്റാലും ഏതറ്റം വരെ പോയാലും കാന്തം കണക്കെ അടങ്ങാത്ത ആസക്തിയാൽ ആകർഷിച്ചു കൊണ്ടിരിക്കുന്ന മനസ്സുകൾ. അവയെന്ത് പിഴച്ചു .? കാലം മുന്നേ എഴുതി ചിട്ടപ്പെടുത്തിയ പരീക്ഷണങ്ങൾക്കായി നിയോഗിക്കപ്പെട്ടവ.. അതിനെ മറി കടക്കാൻ അവയെ പ്രപഞ്ചം ചേർത്തു വെക്കും.. വിധിക്കപ്പെട്ട സമയം തീരുന്നത്തോടെ തമ്മിൽ എന്തിന് ചേർന്നെന്ന് പോലുമറിയാതെ വിഡ്ഢികളാക്കി കൊണ്ട് രണ്ടിലൊന്നിനെ കാലം മായ്ച്ചു കളയും.!
Last edited: