Many many happy returns of the day mesthuuuuu...

നീയെനിക്ക് എന്നുമെന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു.. പെൺകുട്ടികളോടുള്ള എന്റെ അകൽച്ച പലതും ഞാൻ ഉള്ളിൽ ഒതുക്കാറുണ്ടായിരുന്നു. മിണ്ടിയെന്ന് വരുത്തിതീർക്കാറുണ്ട് പലരോടും.. അത് റിയൽ ലൈഫ് ആയാലും ഇവിടെ ആയാലും..പക്ഷേ.. വിരലിൽ എണ്ണാവുന്ന ചിലരോട് മാത്രമേ ആ സ്വാതന്ത്ര്യം തോന്നിയിട്ടുള്ളൂ.. എന്നാൽ നീ ഞാൻ പോലും ക്ഷണിക്കാതെ കടന്നു വന്ന ഒരാൾ ആണ്.. എവിടെയോ എപ്പോഴോ എനിക്ക് നഷ്ടപെട്ട അല്ലെങ്കിൽ ആഗ്രഹിച്ചിട്ടും കിട്ടാതിരുന്ന ഒരു കൂട്ടുകാരി.. പരസ്പരം ഒന്നും അറിയാതെ, തങ്ങളെ കുറിച്ച് ഒന്നും ആഴത്തിൽ പങ്കു വെക്കാതെ, വാ തോരാതെ സംസാരിച്ച രണ്ട് ചിത്ര ശലഭങ്ങൾ.. നിന്നോടൊത്തുള്ള നേരങ്ങൾ തീർത്തും വർണ്ണ ശബളമായ ലോകമായിരുന്നിവിടം.. ഇന്നേ ദിവസം നിനക്കായിതാ ആശംസകളുടെ പൂന്തോട്ടം ഞാൻ തുറന്നു തരുന്നു..ഇരുണ്ടു കൂടിയ എന്റെ ലോകത്തിൽ പലപ്പോഴെങ്കിലും നിന്റെ സ്പർശനം വെളിച്ചം പകർന്നു തന്നിരുന്നു..എന്റെ മുഖത്തു നിറഞ്ഞ ചിരി വരുത്തി തീർത്തിരുന്നു.
പലപ്പോഴും അതൊരു പൊട്ടിച്ചിരിയിൽ മാത്രമേ കലാശിച്ചിട്ടുള്ളു.. അന്ന് നീ പറഞ്ഞ വാക്ക് " എന്റെ സ്നേഹം സത്യം ആയിരുന്നു സനെ ".. ശെരിയാണ്.. ഒന്നും പ്രതീക്ഷിക്കാതെ പലപ്പോഴും വാക്കുകൾ കൊണ്ട് കൂടെ കൂടിയിട്ടുണ്ട് നീ.. മറ്റുള്ളവർക്ക് നീ എങ്ങനെ എന്ന് എനിക്ക് അറിയേണ്ടതില്ല.. പക്ഷെ എനിക്ക് നീ മറക്കാനാവാത്ത.. അല്ലെങ്കിൽ മറക്കാൻ ഞാൻ ഇഷ്ടപെടാത്ത എന്റെ ഓർമകളിലെ പ്രിയപ്പെട്ട ഒരു അധ്യായം ആണ്...
പലപ്പോഴും നീ പേപ്പറും പേനയും കൊണ്ട് വന്നു നീ ഒപ്പിടാൻ പറഞ്ഞിട്ടും അത് കേൾക്കാതെ ഇരുന്നത് എന്റെ ഉള്ളിലെ ഈ സ്നേഹം കൊണ്ടാ...കാനഡയിലേക്ക് എനിക്ക് സൗപർണിക ഓഫർ തന്നിട്ടും ഞാൻ പോയിട്ടില്ല.. എന്നെങ്കിലും നീ, യു കെ പോവാനായി എന്നെ കൂട്ടാൻ വന്നാൽ ഞാനില്ലാതെ നീ വിഷമിക്കുന്നത് എനിക്ക് കാണാൻ പറ്റാത്തോണ്ടാ...പലരും നമ്മുടെ ബന്ധത്തെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്.. നിനക്ക് ഞാനും എനിക്ക് നീയും എങ്ങനെ ആയിരുന്നെന്നു നമുക്കെ അറിയൂ..
View attachment 305815View attachment 305816@Mastani