ഇതിൽ ആകെ പ്രശ്നം ഉള്ളത് ഒരു വരി മാത്രം അല്ലേ ഉള്ളൂ.താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
കേകയായ് കേഴുമ്പോൾ
കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതൊ കാനനത്തിൽ
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
ആ...
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
കാൽത്തള കിലുങ്ങിയോ
തനന തനന തനന
എന്റെ കണ്മഷി കലങ്ങിയോ
തനന നനന നനനനനന
കാൽത്തള കിലുങ്ങിയോ
കണ്മഷി കലങ്ങിയോ
മാറത്തെ മുത്തിന്ന് നാണം വന്നോ
ഉള്ളിൽ ഞാറ്റുവേലാ കാറ്റടിച്ചോ
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
ആ...
തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
തുള്ളി ഉറഞ്ഞു ഞാൻ
തനന തനന തനന
കാവാകെ തീണ്ടുമ്പോൾ
തനന നനന നനനനനന
തുള്ളി ഉറഞ്ഞു ഞാൻ
കാവാകെ തീണ്ടുമ്പോൾ
മഞ്ഞപ്രസാദത്തിൽ ആറാടി
വരൂ കന്യകെ നീ കൂടെ പോരൂ
ഇതിൽ ഫുള്ള് ചാകര ആണ്
മാറത്തെ മുത്തിന് നാണം വന്നോ..
എന്താ വരികൾ, നാണം ഇവിടെയും വരും എന്ന് പറഞ്ഞു തന്ന ഭരതന് ഇരിക്കട്ടെ ഒരു cheers