ഓരോ ആളുകൾക്കും ചില ലഘു മനോരോഗങ്ങൾ ഉണ്ടാവും.. ചിലർ അത് തിരിച്ചറിയുന്നു.. മറ്റു ചിലർ അതിനെ ചൂണ്ടികാണിക്കുന്നു. ഇന്നിവിടെ ഞാൻ അതുപോലൊരു അസുഖത്തെയാണ് ചൂണ്ടി കാണിക്കാൻ പോകുന്നത്.. തനിക് വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഇടക്കിടക്കു ബ്ലോക്ക് ആക്കി സ്നേഹം പ്രകടിപ്പിക്കുകയാണ് കഥാനായകൻ ഇവിടെ ചെയുന്നത്.. അധികവും സ്ത്രീ ജനങ്ങളോടാണ് കഥനായകൻ ഇത്തരം പ്രവണതകൾ വെളിവാക്കുന്നത്. പെട്ടന്നുള്ള ഒരു തോന്നലിൽ എടുത്ത് ചാടി ബ്ലോക്ക് ആക്കുകയും അല്ലെങ്കിൽ ഏതെങ്കിലും വാക്കിനു പുറത്തെ അമർഷത്തിൽ തനിക്ക് വാക്ക് പാലിച്ചേ മതിയാവു എന്നു പറഞ്ഞു കൊണ്ട് ബ്ലോക്ക് ആക്കാൻ പോകുന്ന സമയം വരെ ഇദ്ദേഹം അച്ചടിച്ചു ഇറക്കാറുണ്ട്.. എന്നാൽ മാനസിക നില തുലനാവസ്ഥയിൽ ആകുമ്പോൾ ഇതേ ആളുകളോട് ക്ഷമാപണം നടത്തുവാനും ഇദ്ദേഹം മടിക്കാറില്ല.അതോടൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക് ഈ കലാപരിപാടി ആവർത്തിച്ചു കൊണ്ട് അദ്ദേഹം അതിൽ ആനന്ദം സ്വയം കണ്ടെത്തുന്നു.ചിലപ്പോഴൊക്കെ ഈ ബ്ലോക്കിനു പുറകിൽ ചില നിബന്ധനകൾ വച്ചു നീട്ടാറുമുണ്ട്.. അയാളിലെ യഥാർത്ഥ മനോരോഗി ഇതെല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് തമ്പുരാനറിയാം.. ഇതൊരു അറിയിപ്പാണ് ..ഇനി ഓരോന്നും പറഞ്ഞു ഈ ഭാഗത്തേക് കണ്ടു പോകരുത് കേട്ടല്ലോ!
Last edited: