Happyy Valentine's day...പ്രണയത്തിനായി ഒരു ദിനം...
എന്നും പ്രണയിക്കുന്നവർക്ക് ഇത് വെറും ഒരു സാധാരണ ദിവസം ആണെങ്കിലും, എങ്ങനെ ഓരോന്ന് ഉള്ളപ്പോ ഒരു ആശംസ അനിവാര്യം ആണെല്ലോ... അതിനാൽ ആണ് ഈ പോസ്റ്റ്...
പിണങ്ങിയും, ഇണങ്ങിയും, തല്ല് കൂടിയും, ചീത്ത പറഞ്ഞും, പോകുന്ന ഒരു പ്രണയം എനിക്കും ഇവിടെ ഉണ്ടായി പോയി... ഈ സൈറ്റ് ഇൽ വന്ന് ആരാ പ്രേമിക്കുന്നെ എന്നൊക്കെ പരിഹസിക്കാറുണ്ട്... നമുക്ക് സന്തോഷം തരുന്നത് അല്ലേ എവിടെ ആണെങ്കിലും നമ്മൾ ചെയ്യേണ്ടത്... ആരുടെയും Certificate ഒന്നും വേണ്ടല്ലോ അല്ലേ... സെക്സ്റ്റിങ് ചെയ്യാൻ വല്ല്യ താൽപര്യം ഇല്ല, പ്രണയിക്കാൻ അത് ഉണ്ട്... അത് കൊണ്ട് zozo എനിക് തന്ന ഈ ആളെ അങ്ങ് പ്രണയിച്ച് കുറച്ച് കാലം ജീവിക്കാം എന്ന് ഞാനും തീരുമാനിച്ചു...
എത്ര പ്രശ്നങ്ങൾ വന്നിട്ടും, എത്ര വെറുക്കാൻ ശ്രമിച്ചിട്ടും, മാറി നിന്നിട്ടും... അവനെ അധിക ദിവസം പിരിഞ്ഞു ഇരിക്കാൻ കഴിഞ്ഞില്ല... ഒന്ന് മിണ്ടി എങ്കിൽ എന്ന് ഓർത്ത് ഇരിക്കുമ്പോൾ ഒരു message... അത് വഴി ഒരു ഫോൺ കോൾ... തീർന്നില്ലേ...എല്ലാ ദേഷ്യവും... മഞ്ഞ് ഒരുക്കി ഒരു തെളിനീരുറവ ആക്കി അവൻ... നിൻ്റെ വാക്ക്‌ചാധുര്യം അല്ല, തോറ്റൂതരാൻ തയാറായി ഇരുന്ന എൻ്റെ മനസ്സ് ആണ് വീണ്ടും ഒന്നിക്കാൻ കാരണം...
Happy Valentine's Day My Love @Gupthan
View attachment 299995