നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകളെ വെറുക്കേണ്ടി വന്നിട്ടുണ്ടോ. ഒരിക്കല്‍ നമുക്ക് പ്രിയപ്പെട്ടവർ ആയിരുന്നവർ, എന്നും അങ്ങനെ തന്നെ ആകും എന്ന്കരുതി കൂടെ ചേർത്ത് പിടിച്ചവർ.. അവരെ ഇനി ഒരിക്കലും പഴയത് പോലെ സ്നേഹിക്കാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ടോ.. വളരെ അധികം വേദന നിറഞ്ഞ ഒരു അവസ്ഥ ആയിരിക്കും അത്. തമ്മിൽ പിണക്കമോ പരിഭവമോ ഒന്നും ഉണ്ടായിട്ട് അയിരിക്കണം എന്നില്ല അത്. അവരോട് ഉണ്ടായിരുന്ന സ്നേഹം ഒരിറ്റു പോലും ചോർന്നു പോയിട്ടും ഉണ്ടാകില്ല എങ്കിലും അത് അവർക്ക് നൽകാൻ മടിക്കുന്ന അവസ്ഥ.. ആ അവസ്ഥയിലൂടെ ഞാൻ കടന്നു പോകുന്നു ; നല്ല ബുദ്ധിമുട്ടാണ്...
ഉണ്ടായിരുന്ന സ്നേഹം ഇന്നും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.. എങ്കിലും അത് അവർക്ക് നൽകാൻ സ്വന്തം മനസ്സ് പോലും മടി കാട്ടുന്നു.. അത് അവർ അർഹിക്കുന്നുണ്ടോ എന്ന സംശയം ഉള്ളിൽ ആവർത്തിച്ചു ചോദിക്കുന്നൂ.. ഉത്തരമില്ല. മനസ്സിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന സ്നേഹം ആവി അയി പോയിരുന്നേൽ എന്ന് ആശിച്ചു പോകും ഇങ്ങനെ ഒരു അവസ്ഥയിൽ...
എൻ്റെ പ്രിയപ്പെട്ട അവരോട്, നിങ്ങളോട് എനിക്ക് സ്നേഹമോ വെറുപ്പോ എന്ന് ഇപ്പൊഴും ഒരു നിശ്ചയമില്ല .. ഉള്ളിൽ ഒരുപാട് സ്നേഹം ഉണ്ട് ഈ നിമിഷം വരെയും പക്ഷേ അത് നൽകാൻ പറ്റണില്ല എനിക്ക്.. മനസ്സ് മരവിക്കുന്ന ഒരവസ്ഥ..