എന്നത്തേയും പോലെ ഇന്നും ഞാൻ അവനെ കണ്ടു ..സ്വപ്നങ്ങളിൽ അവന്റെ കണ്ണുകൾക്കു എന്നും നക്ഷത്രങ്ങളേക്കാൾ തിളക്കം ആണ്.. എന്തോ ..ബാക്കി എല്ലാത്തിനെയും ഇരുട്ടിലാക്കി തിളങ്ങി നിക്കാൻ ഉള്ള ഒരു പ്രതിയേക വെളിച്ചം ആണ് അതിന്.. എന്തിനേയും തന്നോടടുപ്പിക്കാൻ പറ്റിയ ഒരു മന്ദ്രിക പ്രകാശ വലയം.. എന്നത്തേയും പോലെ അവന്റെ കൈകൾക് ഉള്ളിൽ ഒതുങ്ങാൻ ആണ് ഞാൻ ഓടി അരികിൽ എത്തിയത് ..എന്നും മാഞ്ഞു പോകുന്ന ആ രൂപം ഇന്ന് എന്തോ അതിന് വിസമ്മതിച്ചു.. ആ കൈകൾക് ഉള്ളിലേക്കു ഞാൻ ഒതുങ്ങി ..അവന്റെ ദീർഘ ശ്വാസത്തിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി ആ ശ്വാസത്തിന്റെ ചൂട് എന്റെ നെറുകയിൽ പടർന്നു... എന്തെന്നില്ലാത്ത സന്തോഷം ..ഇന്നത്തെ സ്വപ്നത്തിന് അഴക് ഇത്തിരി കൂടുതൽ ആണ്
ആ നക്ഷത്രം, ചന്ദ്രനോട്, ഓരോ ദിവസവും കുറേശ്ശക്കുറേശ്ശയായി അടുക്കുന്നുണ്ട്. കറുത്ത പൗര്‍ണ്ണമിരാത്രിയില്‍, ദിവ്യജോതിസ്സോടുകൂടിയ അവനെ അവള്‍ കണ്ടു. അന്ധമായി ആരാധിച്ചുപോയി. പിന്നെ ഓരോ ദിവസവും രഹസ്യത്തിന്റെ കാല്‍വയ്പുകളോടെ അവള്‍ അടുത്തടുത്തുവരുന്നു. ഒടുവിൽ അവനോട് വളരെയടുത്ത നാളില്‍, അവള്‍ ആശ്വസിക്കുന്നു. "നാളെ അവന്റെ കൈകളിൽ"
പിറ്റേന്ന് നക്ഷത്രകാമുകി വിശാലമായ ആകാശത്തില്‍ കണ്‍മിഴിക്കുമ്പോള്‍ ചന്ദ്രനില്ല.
പരന്ന ഇരുട്ടിന്റെ കരയില്ലാത്ത കടലിൽ അവളൊറ്റയ്ക്ക് മുഖം പൊത്തിനിന്നു തേങ്ങും. കറുത്തവാവിന്റെ രാത്രിയിൽ ആരും ആ കണ്ണുനീർത്തുള്ളികള്‍ ശ്രദ്ധിച്ചെന്നുവരില്ല.