സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഒരു പുസ്തകമുണ്ട് Interpretation of Dreams. അതിൽ അദ്ദേഹം സ്വപ്നങ്ങളെ കുറിച്ച് ശാസ്ത്രീയമായി(ശാസ്ത്രീയമായി എന്ന് പറയുമ്പോഴും , നമ്മളെല്ലാം വ്യത്യസ്ത വികാരങ്ങളും , വിചാരങ്ങളും ഉള്ള മനുഷ്യരാകുമ്പോൾ , അദ്ദേഹം പറയുന്ന ശാസ്ത്രീയതയും , തന്റെ പരീക്ഷണങ്ങളും , അതിന്റെ ഉപോല്പന്നങ്ങളും എത്രത്തോളം നമുക്ക് ഉപയുക്തമാകുമെന്നു നോക്കികണ്ടറിയണം) പഠിച്ചു വിശദീകരണങ്ങൾ കൊടുത്തിട്ടുണ്ട്. )വിശകലനം ചെയ്തിട്ടുണ്ട്.. നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും നിമിഷങ്ങൾ മാത്രമേ ദൈർഘ്യമുള്ളു ..പക്ഷെ നമ്മളവ ഒരു സിനിമ റീൽ പോലെ കാണുന്നു..ആസ്വദിക്കുന്നു..ഭയപ്പെടുന്നു..
നമ്മൾ കാണുന്ന ഭയപ്പെടുത്തുന്ന ഓരോ സ്വപ്നങ്ങൾക്കും ഓരോ വ്യഖ്യാനങ്ങളുണ്ട്.. നമ്മുടെ ഉള്ളിൽ നമ്മളറിയാതെ ഉടലെടുത്ത ഒരുപാട് വികാരങ്ങളുടെ സിനിമാറ്റിക് പ്രദർശനം മാത്രമാണ് സ്വപ്നങ്ങൾ.നമുക്കത് പലപ്പോഴും മനസിലാക്കാൻ പ്രയാസമാണ്...
ഒരു സമൂഹത്തിനു മുന്നിൽ വിവസ്ത്രയാക്കപ്പെട്ട് നിൽക്കുന്ന സ്വപ്നം ഞാൻ കാണാറുണ്ട്..ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് എപ്പോഴോ അതിൻ്റെ പിന്നാലെ പോയപ്പോൾ മനസിലായി
നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും ഒരു വിശദീകരണം(ശരിക്കും അതിൻ്റെ അർത്ഥം നമ്മൾ നമ്മളെ തുറന്നുകാട്ടും എന്നാണ് അതായത് നമ്മുടെ രഹസ്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടും എന്ന്) ഉണ്ടെന്ന്..... ചിലപ്പോൾ അതൊരു പേടിയിൽ നിന്നുടലെടുക്കുന്നതാവാം..അല്ലെങ്കിൽ പ്രതീക്ഷകളിൽ നിന്നും..മറ്റു ചിലപ്പോൾ ഉള്ളിൽ അടിച്ചമർത്തി വെച്ച പലതിൽ നിന്നും ഉറവയെടുക്കുന്നവയാവാം....
അതുപോലെ തന്നെയാണ് പാമ്പിനെ സ്വപ്നം കാണുന്നതും, നമ്മുടെ ഉള്ളിൽ ഉള്ള അരക്ഷിത വികാരങ്ങൾ പുറത്തു ചാടുന്നതാണ് അത്തരം സ്വപ്നങ്ങിലൂടെ...
എന്റെ കുഞ്ഞിലെ അമ്മ പറയും പാമ്പിനെ സ്വപ്നം കണ്ടാൽ ആമേടയിൽ പോകണം അല്ലെങ്കിൽ ഇടപ്പള്ളി പുണ്യാളന് നേർച്ചയിടണമെന്നു...അതൊക്കെ ഓരോ വിശ്വാസങ്ങളാണ്..പക്ഷെ അതിനുമപ്പുറം അതിനൊക്കെ വിശദീകരണങ്ങളും ഉണ്ട്...ഒന്നിനോടൊന്നു ഇടകലരാതെ പോകുമ്പോൾ ജീവിതം സുന്ദരമാകും..