ആരോടും സംസാരിക്കാതെ ഒതുങ്ങി കൂടാൻ ഈ ഇടയായി ശ്രമിക്കുന്നു... ആരും ഇല്ല എന്ന് തോന്നുമ്പോൾ ആരോടെങ്കിലും സംസാരിക്കാൻ തോന്നും... സംസരിച്ചാലോ... വൈകാതെ അത് നിർത്തി പോകാനും ശ്രമിക്കുന്നു... എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല... ചില തീരുമാനങ്ങൾ തിരിച്ചടിയായി മാറുമ്പോൾ തളർന്നു വീണ് ഒന്ന് കരയാൻ തോന്നി പോകും... പ്രത്യാഘാതങ്ങൾ വലുതാകും എന്ന ഭയം എന്നെ വല്ലാതെ അലട്ടുന്നു... ജീവിതം അല്ലേ, ഇതൊരു രക്ഷപ്പെടൽ ആയി കാണാം... വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും... ഇത്രയും നാൾ പൊരുതിയത് പോലെ ഇനിയും... മനസിൻ്റെ താക്കോൽ ഞാൻ എന്നിൽ തന്നെ ബദ്രമാക്കാൻ ആണ് ശ്രമിക്കുന്നത്...
