• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വീണ്ടും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ

sebulon

Favoured Frenzy
Chat Pro User
നല്ല തണുപ്പ്. വിശ്രമമില്ലാതെ കറങ്ങുന്ന ഫാൻ off ആക്കി. "അമ്മേ...." അവൾ നീട്ടി വിളിച്ചു. വിളിച്ചിട്ടും അമ്മയെ കാണാത്ത തുകൊണ്ട് അവൾ മുറിയ്ക്ക് പുറത്തിറങ്ങി.
അമ്മ എന്തൊക്കെയോ അടുക്കി വയ്ക്കുന്നു. അലമാരയിൽ നിന്ന് എന്നോ വാങ്ങി സൂക്ഷിച്ചു വെച്ച പുതിയ ഉടുപ്പുകൾ വലിച്ചെടുത്തു.

"അമ്മേ....ഈ പാതിരാത്രി എങ്ങോട്ടാ"

അമ്മ മറുപടി നൽകിയില്ല.അമ്മ ചെയ്യുന്നതെല്ലാം നോക്കി മറുപടിയും പ്രതീക്ഷിച്ച് അവൾ കട്ടിലിൽ ഇരുന്നു.

"നാളെ നമുക്ക് നാട്ടിലേക്ക് പോകാം.നിൻ്റെ ക്ലാസ് ഒക്കെ കഴിഞ്ഞില്ലേ...കുറച്ചു ദിവസം അവിടെയൊക്കെ പോയി സമയം ചിലവഴിക്കാം..."

അതു കേട്ടപ്പോൾ അവൾക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ കഴിഞ്ഞില്ല. പണ്ട് എങ്ങോ നാട്ടിൽ പോയത് അവൾ ഓർത്തെടുത്തു.
പച്ച പരവതാനി പോലെ നിറഞ്ഞു കിടക്കുന്ന പുൽമേടുകൾ, തുള്ളിക്കളിക്കുന്ന ആട്ടിൻകുട്ടികൾ...എല്ലാം ഓർത്ത് അവൾ സന്തോഷിച്ചു.

"അമ്മേ... ആ ഫോൺ തരാമോ?"

"എന്തിനാ മോളേ...ഈ രാത്രിയിൽ ഫോൺ?"

"മീര യെ വിളിച്ചു പറയാൻ ആണ്.. നാട്ടിൽ പോകുന്ന കാര്യം അവളോട് പറയണം...കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയി വന്ന വിശേഷം അവളോട് പറഞ്ഞപ്പോൾ കുറച്ചു പലഹാരങ്ങൾ വാങ്ങി കൊണ്ടുവരാൻ പറഞ്ഞിരുന്നു.അത് അറിയിക്കാൻ ആണ്"

അമ്മ അവൾക്ക് ഫോൺ കൊടുത്തു. അവൾ തൻ്റെ ബാഗിൽ നിന്ന് ഒരു പുസ്തകം വലിച്ചെടുത്തു. താളുകൾ വേഗത്തിൽ മറിച്ചു. കൂട്ടുകാരി മീരയുടെ നമ്പർ അതിലായിരുന്നു അവൾ രേഖപ്പെടുത്തിയിരുന്നത്. അവൾ അത് തേടിയെടുത്ത് dial ചെയ്യാൻ തുടങ്ങി.

Call പോകുന്നുണ്ട്. ആരും ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചു. മറുപടിയില്ല.

"അവർ ഉറങ്ങിയിട്ടുണ്ടാവും മോളേ.നമുക്ക് രാവിലെ വിളിച്ച് അറിയിക്കാം..." അമ്മ പറഞ്ഞു.

മനസ്സില്ലാമനസ്സോടെ അവൾ തലയാട്ടി.


പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് . പെട്ടെന്ന് എന്തോ ശബ്ദം കേട്ടു.
"മഴയ്യല്ലേ...ഇടിയും മിന്നലും ആയിരിക്കും"
മനസ്സിൽ വിചാരിച്ചു.

എവിടെയോ കരച്ചിലും നിലവിളിയും കേൾക്കുന്നുണ്ട്. കറൻ്റ് പോയി.
എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.

ആരൊക്കെയോ വന്ന് കതക് മുട്ടുന്നുണ്ട്.
അമ്മ കതക് തുറന്നു. അയൽവാസികളായ ചേട്ടന്മാർ ആയിരുന്നു.

"ചേച്ചി...ഇവിടുന്ന് വേഗം ഇറങ്ങിക്കോളൂ...ഇനി ഇവിടെ നിന്നാൽ ആപത്ത് ആണ്..."

അമ്മയോട് അവർ എന്തൊക്കെയോ പറഞ്ഞു. അമ്മയുടെ മുഖം വെപ്രാളവും ഭയവും കൊണ്ട് മൂടുന്നത് അവൾ ശ്രദ്ധി ക്കുന്നുണ്ടായിരുന്നു. അമ്മ അവളുടെ മുഖത്തേക്ക് നോക്കി.

"എന്താമ്മേ....."
അമ്മ ഒന്നും പറഞ്ഞില്ല പെട്ടെന്ന് അവളുടെ കയ്യും പിടിച്ച് പുറത്തേക്ക് ഓടി.

പുറത്ത് ഒന്നും കാണുന്നില്ല. ചുറ്റും കൂരിരുട്ട്. ആളുകൾ ഓടുന്നുണ്ട്. ആ അന്ധകാരത്തിലൂടെ ഓടുന്നതിനിടയിൽ എപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും പിടി വിട്ടു. അവൾ അറിഞ്ഞിരുന്നില്ല. അവൾ പിന്നിലേക്ക് തിരിഞ്ഞ് അമ്മയെ തേടി.
അമ്മയെ കാണാതായപ്പോൾ അവളുടെ ഭയം കൂടി. തിരിഞ്ഞോടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വീണ്ടും ഒരു വലിയ ശബ്ദം കേട്ടു. ഒരു നിമിഷം എല്ലാം നിശബ്ദമായി. ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു ചേട്ടൻ അവളെയും എടുത്ത് ഓടി. എന്താണ് സംഭവിക്കുന്നതെന്ന് അവൾ അറിഞ്ഞിരുന്നില്ല. ആ ഓട്ടം അവസാനിച്ചത് ഒരു സ്കൂളിലേക്ക് ആയിരുന്നു.

അവൾ ആകെ ഭയന്നിട്ടുണ്ടായിരുന്നു. അമ്മയെ തേടി അവൾ അവിടെ അലഞ്ഞു നടന്നു. ഇതിനിടയിൽ മീരയുടെ ചേച്ചിയെ അവൾ കണ്ടു. ആ ചേച്ചിയെ കണ്ട സന്തോഷത്തിൽ അവൾ അങ്ങോട്ടേക്ക് ഓടി.

ചേച്ചി കരയുന്നുണ്ടായിരുന്നു. അവൾ അവിടെ ചുറ്റും നോക്കി.
"ചേച്ചി, മീര എവിടെ?.. കുറെ വിളിച്ചു ഞാൻ ആരും എടുത്തില്ല..എന്താ പറ്റിയത്..എന്തിനാ ഇത്രയും ആൾക്കൂട്ടം..ചേച്ചി എന്തിനാ കരയുന്നത്?"

ചേച്ചി പെട്ടന്ന് അവളെ ചേർത്തു പിടിച്ച് കരയാൻ തുടങ്ങി.

"അവരൊക്കെ പോയി മോളേ!!"
അവൾക്ക് ഒന്നും മനസ്സിലായില്ല.

"എവിടെ പോയി... അവൾ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ...!

ചേച്ചി അവളെ അടുത്ത് ഇരുത്തി നടന്ന് സംഭവം വിശദീകരിച്ചു.

അവൾ ഭയന്നു. കണ്ണുകൾ നിറഞ്ഞു. ശരീരമാകെ വിറയ്ക്കാൻ തുടങ്ങി. ഒന്നും കേൾക്കുന്നില്ല എല്ലാം നിശബ്ദമായി.

""അപ്പോൾ എൻ്റെ അമ്മയും.....!!!???""

അവൾ നിലവിളിച്ച് കരയാൻ തുടങ്ങി.



അതെ.... എന്തൊക്കെയോ സ്വപ്നം കണ്ട് കിടന്നുറങ്ങിയവർ ഇന്ന് ഈ ഭൂമിയിൽ ജീവനോടെ ഇല്ല. നമ്മൾ വിചാരിക്കുന്നതിനേക്കാൾ 100 മടങ്ങ് നാശനഷ്ടങ്ങളാണ് ദുരന്ത മുഖത്ത് ഉണ്ടായിട്ടുള്ളത്. സ്വന്തവും കൂടേപ്പിറപ്പുകളുമായവർ എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് പ്രതീക്ഷയോടെ ഇപ്പോഴും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. വീണ്ടും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ..
 
ഇത് അങ്ങനെ വെറും സ്റ്റോറി മാത്രം ആയി കാണാൻ പറ്റില്ലാലോ....
Eee oru Anubhavam nammuku eppolum manasil vekkanam.....koode ullavare cherthu pidikaan nokanam.....snehavum karuthalum namuk eppolum venam....
 
Top