പ്രിയപ്പെട്ടവളെ രണ്ടു ദിവസം അവളുടെ വീട്ടിലേക്കു വിരുന്നിനു വിട്ടതിന്റെ അനന്തര ഫലങ്ങളാണിത്... ,
ആ കറിവേപ്പിന്റെ വേരടക്കം പിഴുതു വരാത്തതിൻ്റെ കാരണം
അവളെ കൂട്ടാൻ പോയ വണ്ടി Alto800 ആയോണ്ട് മാത്രമാണ്...
വീടിന് മുറ്റത്തുള്ള തെങ്ങിൽ നിന്ന് വീഴുന്ന പച്ച മട്ടലുകളൊക്കെ ദിവസങ്ങളോളം വെയിലും മഴയും കൊണ്ട് തങ്ങളെ പരിഗണിക്കാൻ ആളില്ലെന്ന കഥന കഥ പറയുന്ന മട്ടിൽ വാടി തളർന്നിരിക്കുന്നത് നിത്യ കാഴ്ചയായിരിക്കുമ്പോഴാണ് അവളുടെ വീട്ടിലെ ഈ പച്ച ഇലകൾ രാജകീയമായി എഴുന്നള്ളുന്നത്..,
കയറുകളാൽ ചുറ്റപ്പെട്ട് AC യൊക്കെ ഓൺ ചെയ്തു കൊടുത്ത് വളരെ ബഹുമാനത്തിൽ കാറിൽ നിന്നിറക്കി അവയോട് എന്തോരം കരുതൽ...,
അതങ്ങനെയാണ്..,
സ്വന്തം വീട്ടിൽ നിന്ന് വരുമ്പോ ചുമക്കാൻ പറ്റുന്ന പരമാവധി സാധനം കൊണ്ട് വരും...,
അത് എന്നെക്കൊണ്ട് പിടിപ്പിക്കുക കൂടി ചെയ്താൽ അവൾക്ക് കൂടുതൽ സന്തോഷം...
ഇവിടുന്നു കൊണ്ട് പോയ അത്യാവശ്യ സാധനങ്ങളായ മൊബൈൽ,ചാർജർ പുസ്തകം, ഇതൊക്കെ മിക്കവാറും മറന്നിരിക്കും...,
പക്ഷേ..,
പാടത്തു വീണ തേങ്ങന്റെ ചെകിരി പറിച്ചെടുത്തു
"കുളിക്കുമ്പോ മേലുരക്കാനാണെന്ന്"
പറഞ്ഞു കീസിൽ കുത്തി നിറച്ചിട്ടുണ്ടാവും..,
മുരിങ്ങാക്കൊമ്പിനായി പ്രതേകം രണ്ട് സീറ്റ് റിസേർവ് ചെയ്ത് വെക്കണം...
എന്നിട്ടോ...,
കൊണ്ടുവന്ന് വെച്ച അതേ സ്ഥലത്ത് നിന്ന് അനങ്ങാൻ കമ്പിനു ഒരാഴ്ച സമയം എന്തായാലും വേണം...
കിടന്ന കിടപ്പിൽ ഇല മുളക്കുമ്പോ പ്രിയപ്പെട്ടവൾക്ക് ബോധം വരും,
ഒപ്പം ഓൾടെ കെട്ട്യോനും..,
ഒടുവിൽ ഒഴിവുള്ള ദിവസത്തിൽ കുഴിയെടുക്കാൻ എന്റെ പിന്നാലെ ആ മുരിങ്ങാക്കൊമ്പുമായി നടക്കും...,
ചെറിയൊരു കുഴിയൊക്കെ കുഴിച്ചു തലഭാഗം കീപ്പൊട്ടും താഴ്ഭാഗം മേപ്പോട്ടുമാക്കി കുത്തി എൻ്റെ തടി സലാമത്താക്കി കൃഷി വകുപ്പിൻ്റെ പ്രതേക പുരസ്കാരത്തിനായി ഞാൻ കാത്തിരിക്കും..,
വരിവരിയായി നിൽക്കുന്ന മുരിങ്ങ കൊമ്പുകൾ കണ്ട് ആഹ്ലാദപുളകിതനായി ഞാൻ എന്റെ മഹത്തായ കയ്പ്പുണ്യം പറഞ്ഞു നടന്നു...,
ഒരു ദിവസം ആ കമ്പുകളൊക്കെ കുത്തിയിടത്തു നിന്നു ഒരു പുരോഗതിയും കാണാതായപ്പൊ ഒന്ന് ചെന്ന് നോക്കിയതാണ്...
ആ കാറ്റ് പോലും തട്ടേണ്ടി വന്നില്ല..,
എന്നിൽ ഉറങ്ങിക്കിടക്കുന്ന കർഷകൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞു കൊണ്ടായിരിക്കാം കമ്പ് പിന്നിലേക്ക് മറിഞ്ഞു വീണു.
ചെറു വിരൽ കൊണ്ട് അടുത്ത കമ്പ് ഒന്ന് തൊട്ടപ്പോഴേക്ക് ദേ കെടക്കണ് അതും.....,
ഞാൻ മണ്ണിൽ താഴ്ത്തിയ വിവരം മുരിങ്ങാകൊമ്പ് അറിയാഞ്ഞിട്ടാണോ..,
അറിയില്ലാ..,
എന്റെ കൈപുണ്യത്തിന്റെ കഥ അന്ന് തീർന്നതാണ്...,
കുഴിവെട്ടാൻ പോയിട്ട് വെള്ളം ഒഴിച്ചു കൊടുക്കാൻ പോലും പിന്നെയവൾ എന്നെ കൂട്ടാറില്ല...
അതാണ് ഞങ്ങൾക്കു രണ്ടാൾക്കും നല്ലതും...,
ഇതൊരു മുരിങ്ങാക്കൊമ്പിന്റെ കാര്യം മാത്രം..
അങ്ങനെയെത്ര...,
ചുരുക്കിപ്പറഞ്ഞാൽ അവളെ വീട്ടിൽ നിന്ന് കൊണ്ടുവരാൻ ബൈക്കുമായേ പോകാവൂ...
എന്നാൽ അതിൽ കൊണ്ടുവരാൻ പറ്റാവുന്നതല്ലേ കൊണ്ടുവരൂ.....,
അങ്ങനെയായിരുന്നു എൻ്റെ വിചാരം..,
എവടെ.. !
അതൊക്കെ വെറുതെ...,
ഒരു ഭാഗത്തു പൂളക്കൊമ്പും
എനിക്ക് മുമ്പിൽ വലിയ ഒരു കീസും, ഹാൻഡലിൽ രണ്ടു കമ്പും
മല്ലിച്ചെപ്പും തുളസിയുമടക്കം വെച്ച് വണ്ടിയിലുണ്ടായ
"ഹെൽമറ്റ് അടുത്ത വരവിനു എട്ത്താൽ മതിയോ "
എന്ന അവളെ ചോദ്യത്തിനു കയ്യിലുണ്ടായിരുന്ന ആ പൂളക്കൊമ്പ് കൊണ്ട് തന്നെ ഒന്ന് കൊടുക്കേണ്ട അവസ്ഥ..,
ചുരുക്കിപ്പറഞ്ഞാൽ ആകെ ഒരു കാടിളകി വരുന്ന പോലെ കാഴ്ചക്കർക്കു തോന്നും...
ഇടുങ്ങിയ ആ റോഡിലൂടെ കാടിറങ്ങി സഞ്ചരിക്കുന്ന ചെടിവണ്ടി /പുല്ല് വണ്ടി കാണാൻ അയൽപക്കത്തെ കുട്ടികളൊക്കെ ചിരിച്ചോണ്ട് നിൽക്ക്ണ്ടാവും..,
സെൻസർ ബോർഡ് പോലെയുള്ള താത്തമാർക്ക് യാതൊരു ക്ഷാമവുമില്ലാത്ത നാടായതോണ്ട് കഥ പറയാനൂല്ല..,
അപ്പൊ പിന്നെ കാർ തന്നെയാക്കി....,
സംഭവം ഇങ്ങനെയൊക്കെ ആണേലും സ്നേഹം ഉള്ളോളാണ്....
കെട്ട്യോന് ഇഷ്ട്ടമുള്ള പലഹാരങ്ങളും സ്പെഷൽ ഐറ്റങ്ങളും ഒക്കെ കവറിൽ ഇല്ലേ എന്ന് വണ്ടീൽ കയറുമ്പൊ തന്നെ ഉറപ്പു വരുത്തുന്ന നല്ല കെട്ട്യോനായി ഞാനും മാറും....,
ആ പൂരം വറുത്തതും, ഉണ്ണിയപ്പവുമൊന്നും ഈ എഴുത്തു കാരണം അവസാനിക്കാതിരിക്കട്ടെ..,
ഏതാണ്ട് ഇതു പോലെ തന്നെയാണു പല വീടുകളിലും...,
അല്ലേ....