"വായിച്ചാൽ വളരും, വായിച്ചില്ലെങ്കിൽ വളയും.."
ചെറിയ കാര്യങ്ങളിലെ വലിയ തമ്പുരാന്റെ കാലാതീതമായി നിലനിൽക്കുന്ന വലിയ വരികളാണിത്...
ഇന്ന് ലോകം മുഴുവൻ ഒരു ആറിഞ്ചു സ്‌ക്രീനിൽ ഒതുങ്ങിയപ്പോൾ നമുക്ക് നഷ്ടമായതും , അന്യം നിന്ന് പോകുന്നതും വായനയിലൂടെയുള്ള വളർച്ചയും , അതിലേറെ ദീര്ഘവീക്ഷണം ഉള്ളൊരു തലമുറയെയുമാണ്.... ശുഷ്കിച്ച ചിന്തകൾക്കും അതിലേറെ ദുഷിച്ച പ്രവര്ത്തികൾക്കും അത് മുതല്കൂട്ടാവുകയും ചെയ്യുന്നു...
എന്ത് വായിച്ചു..എത്ര വായിച്ചു , അല്ലെങ്കിൽ എങ്ങിനെ വായിച്ചു എന്നതിലല്ല...എന്ത് കിട്ടി എന്നതിലാണ് കാര്യം..കിട്ടിയതിനെ വേണ്ടും വിധം വിനിയോഗിക്കാനുള്ള പ്രായോഗിക ബുദ്ധി ആര്ജിച്ചെടുക്കാനുള്ള കഴിവും നമ്മൾ ഉണ്ടാക്കിയെടുക്കണം...അതിനും വായന തന്നെയാണ് മികച്ച വഴി...
എന്ത് വായിക്കണമെന്നത് വ്യക്തിഗതമായുള്ള തിരഞ്ഞെടുപ്പുകൾക്കവസാനം ആയിരിക്കണം.പക്ഷെ എന്ത് വായിച്ചാലും വായനയുടെ അവസാന താളുകളിൽ നമ്മളെ ഉപേക്ഷിക്കാതെ , വരികളിലൂടെ എഴുത്തുകാരൻ നമ്മളുമായി സംവദിക്കുന്ന കാര്യങ്ങൾ , അതിപ്പോൾ എന്ത് തന്നെയായാലും കൂടെ കൂട്ടുകയും ഒഴിവുവേളകളിൽ ഒരു ഓര്മകളിലവ കുരുക്കിട്ട് കളിക്കുകയും ചെയ്താൽ ഒന്നുറപ്പാണ് , നമ്മുടെ ചിന്താശേഷിയും , പ്രതികരണ ശേഷിയും അതിലേറെ വ്യക്തിത്വവും വളരും.... വായനയോളം നമ്മെ വളർത്തുന്ന മറ്റൊരു മരുന്നും ഈ ലോകത്തില്ല..നല്ല വായനയുടെ കൂട്ടുകാരാവാം..നന്മ ഉള്ളൊരു ലോകത്തിന്റെ വാഗ്‌ദാനമാവാം...
"ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയിൽ നിനക്കാത്മശാന്തി..."
ഇനിയും മരിക്കാത്ത വായനയ്ക്ക് , ഇതുപോലൊരു ചരമഗീതമെഴുതാൻ ഇടവരുത്താതിരിക്കട്ടെ...
എല്ലാവര്ക്കും വായനാദിനാശംസകൾ !!