വാക മരത്തിന്റെ ചില്ലകളിൽ പ്രണയം നിറഞ്ഞൊഴുകുമ്പോൾ
ആകാശമുട്ടെ ചുവന്ന പൂക്കൾ ചിരിച്ചു നിൽക്കും
വിരിഞ്ഞ പൂക്കളാവട്ടെ ഭാരം താങ്ങാൻ കഴിയാതെ
ചിലത് ഭൂമിയിലേക്ക് കൊഴിഞ്ഞുവീഴും.എന്നിട്ട്.
ചിലർ അതിന്റെ ചുവട്ടിൽ നഷ്ട പ്രണയത്തെ
ഓർത്ത് സമയം ചിലവഴിക്കും
ചിലർ.ഇന്നലെ നമ്മളിൽ പൂവിട്ട സ്വപ്നത്തിന്റെ
പ്രണയമാണ് പോലും വിരിഞ്ഞു നിൽക്കുന്നതെന്ന്
അവകാശപ്പെടും.ചിന്തകളില്ലാത്ത ചിലർ പൂക്കളെ ചവിട്ടി മെതിക്കപ്പെടും.മനസ്സിന്റെ സമനില തെറ്റിയവർ കൊഴിഞ്ഞ പൂക്കളെ
മുഷിഞ്ഞ പാണ്ഡത്തിലാക്കി നെഞ്ചോടടുക്കി നടന്നു നീങ്ങും…….