ആഗ്രഹങ്ങളെ കെട്ടഴിച്ചുവിടുക. പരിമിതമായവയില്‍ പരിമിതപ്പെടാതിരിക്കുക. ആഗ്രഹങ്ങളുടെ അതിരില്ലായ്മയാണ് നിങ്ങളുടെ ആത്യന്തികമായ പ്രകൃതം.
ആഗ്രഹങ്ങളെക്കുറിച്ചു വളരേയധികം വിവാദമുയരുന്നു. കാരണം നിങ്ങളോടു പറഞ്ഞുതന്നിട്ടുള്ളത് ആഗ്രഹങ്ങളെ ഉപേക്ഷിക്കണമെന്നാണ്. നിങ്ങള്‍ക്ക് ആഗ്രഹങ്ങളെ ഉപേക്ഷിക്കണം. അതുതന്നെ ഒരു ആഗ്രഹമല്ലേ? എനിക്ക് ദൈവത്തെ സാക്ഷാത്കരിക്കണം എന്നു നിങ്ങള്‍ ആഗ്രഹിച്ചാല്‍ അതു വലിയ അത്യാഗ്രഹമല്ലേ? ആരെങ്കിലും സൃഷ്ടിയുടെ ഒരു ചെറിയ അംശത്തെ വേണമെന്ന് ആഗ്രഹിച്ചാല്‍ അത് അതിമോഹമാണെന്നുപറയും. സൃഷ്ടികര്‍ത്താവിനെത്തന്നെ മോഹിച്ചാലോ അതിനെ ഏറ്റവും വലിയ അത്യാഗ്രഹമെന്നല്ലാതെ എന്തുവിളിക്കും? മിക്ക ആളുകളും ചെറിയ ചെറിയ സൃഷ്ടികളെയാണ് തേടി നടക്കുന്നത്. ഒരാള്‍ സൃഷ്ടികര്‍ത്താവിനെത്തന്നെ തേടി നടക്കുന്നുവെങ്കില്‍ അതില്‍പരം വലിയ ആഗ്രഹം പിന്നെന്താണുള്ളത്?
നിങ്ങളുടെ ആഗ്രഹത്തെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുക തന്നെയാണ് ചെയ്യുന്നത്. ആഗ്രഹമില്ലാത്ത ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആഗ്രഹമില്ലാത്ത ആരെയെങ്കിലും കുറിച്ചു നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാനാവുമോ? അവര്‍ക്കു നിങ്ങളുടേതുപോലെയല്ലാത്ത നിരവധി ആഗ്രഹങ്ങള്‍ ഉണ്ടാകും. അല്ലാതെ ആഗ്രഹങ്ങള്‍ ഒഴിഞ്ഞ ആരെങ്കിലും ഉണ്ടാകുമോ? അങ്ങനെയൊരു കാര്യമില്ല. നിങ്ങള്‍ ജീവന്‍ എന്നുപറയുന്ന ഊര്‍ജവും ആഗ്രഹം എന്നുപറയുന്ന ഊര്‍ജവും വ്യത്യസ്തമല്ല. ആഗ്രഹമൊന്നുമില്ല എന്നു പറഞ്ഞാല്‍ യഥാര്‍ഥത്തില്‍ ജീവനുണ്ടാകാനും യാതൊരു സാധ്യതയുമില്ല.