• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

റോസാപൂ♥

നിന്റെ ബാങ്കിൽ അല്ലല്ലോ ഞാൻ എന്റെ ഹൃദയം പണയം വെച്ചത്. നിന്റെ ഹൃദയത്തോടൊപ്പം എന്റെ ഹൃദയം ചേർത്ത് വെക്കുകയല്ലേ ഞാൻ ചെയ്തത്. രണ്ടു ജന്മങ്ങൾ അല്ലാ, ഇനിയുള്ള എല്ലാം ജന്മങ്ങളും എനിക്ക് വേണം. അതും കടമായിട്ടല്ല. സ്വന്തം ആയിട്ട് തന്നെ വേണം.
അടുത്ത ജന്മത്തിൽ നമുക്ക് ഒരു തണ്ടിലെ രണ്ടു ഇലകളാവാം. കാറ്റിൽ പരസ്പരം ചുംബിക്കാം. മഴകുളിരിൽ പരസ്പരം പുണർന്നീടാം. അവസാനം ഒരുമിച്ചു കൊഴിഞ്ഞു മണ്ണിൽ അലിഞ്ഞു ചേരാം.
പിന്നെ അടുത്ത ജന്മത്തിൽ നീ ഒരു പൂവാകണം. ഞാൻ വണ്ടും. നിന്റെ തേൻ കുടിക്കാനെത്തുന്ന വണ്ട്....
അങ്ങനെ ഇനിയുള്ള ഓരോ ജന്മങ്ങളിലും നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം. ❤️
പ്രണയിക്കുകയായിരുന്നു നാം

ഓരോരോ ജന്മങ്ങളില്‍...
പ്രണയിക്കയാണ് നമ്മള്‍

ഇനിയും പിറക്കാത്ത ജന്മങ്ങളില്‍...

NB: മറുപടി എനിക്ക് PM-ൽ തന്നാൽ മതി. വേറെ ഒരാളുടെ thread-ൽ കയറി മ്മള് പ്രേമിച്ചു ഈ thread വൃത്തികേടാക്കണ്ട. :)
ശ്ശോ ഇങ്ങൾക്ക് ഇത്രേം സ്നേഹം എന്നോട് ഉണ്ടായിരുന്നാ :kiss:
 
"അത് നീയെനിക്കേകിയ പ്രകാശമല്ലായിരുന്നു,
വെയിൽ കൊണ്ട് എന്റെ ഇതളുകളിൽ നീ ചുംബിക്കുമ്പോഴും
വാടി നിലം പതിക്കാനല്ലാതെ
മറ്റൊന്നിനും എന്നെ കൊണ്ടായില്ല"!

View attachment 247189
Ho vallatha kavyathmagatha......
 
Top