നിന്റെ സജലമായ കണ്ണുകളിൽ
പ്രേമത്തിന്റെ കുവലയങ്ങൾ മൊട്ടിട്ടനാൾക്കും എന്നോ മുന്നേ,
നമ്മൾ ഒന്നായിരിന്നിരിക്കണം ..
ഉൽപത്തിയുടെ അടിവേരിൽ നിന്നാദ്യമായ് പടർന്ന ജീവകണികകൾ,
പരസ്പരം പങ്കുവെച്ച ചുംബനങ്ങളാൽ തപിച്ചുയർന്ന,
ഊഷ്മാവിൽനിന്നുതിർന്ന് വീണതാവണം നമ്മൾ.
കാലം അന്നുമുതൽ വച്ചുനീട്ടിയ കറുത്തവഴികളിൽ,
കനലുപോലെ തെളിഞ്ഞും തളർന്നും കലർന്നും മറന്നും ,
ഇന്നിന്റെ ദൂരം തേടിയലഞ്ഞ,
രണ്ട് ജീവതന്തുക്കളുടെ പരിണാമമാണ് നമ്മൾ.
ഇനി പരിണയത്തിന്റെ മാഘമാസമാണ്…
കടലെടുത്ത കറുത്തവഴികളിൽ,
നിന്റെ നിറുകയിലെന്നോണം,
സൂര്യകാന്തം സിന്ദൂരം ചാർത്തുമ്പോൾ,
നിന്റെ ചുവന്ന നെറ്റിയിൽ തളർന്നുറങ്ങുന്ന മുടിയിഴകളെ ,
എന്റെ ചുണ്ടുകൾക്കിടയിലമർത്തിവയ്ക്കാം..
കണ്ണുകളിൽ വിരിഞ്ഞ ഇന്ദീവരദലങ്ങളെ,
നിന്റെ സ്വർണ്ണരോമങ്ങൾ ശയിക്കുന്ന നാഭിയിൽ കോർത്തുവയ്ക്കാം..
നാണം കണ്ണിറുക്കുന്ന നേരത്ത്,
മകരന്ദം കിനിയുന്ന ജനിയുടെ പൂക്കളിൽ,
നാളെയെ തേടുന്ന മദനനാവാം..
ഒടുവിൽ പോക്കുവെയിലിന്റെ കമ്പളങ്ങൾ കീറിമാറ്റി,
കറുത്തസൂര്യൻ ഉദിക്കുമ്പോൾ..
കഥ പറഞ്ഞുറങ്ങാൻ കൊതിയുള്ള,
ചിലന്തിനൂലുകൾക്കിടയിലൂടെ പരസ്പരം കണ്ണിറുക്കി ചിരിക്കുന്ന,
രണ്ട് ലില്ലി പൂക്കളാവാം ..
- Mozart
@Mastani

Last edited: