Sherlock
Newbie
മൗനത്തിൽ നനയുന്ന സ്നേഹം...
പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…
എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…
കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…
നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…
തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…
വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…
കാലവും, കോലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...
ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...
മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...
കാത്തിരിക്കും എന്നും നിനക്കായി...
View attachment 312846
