മൗനം
അവർ അന്ന്, എന്തിനാണ് കണ്ടുമുട്ടിയതെന്ന് അവൾക്കിന്നും അറിയില്ല... അവർ ഒരുപാട് അടുത്ത് പോയിട്ടും എന്തേ അവൾ അന്ന് അയാളിൽ നിന്ന് അകന്നു പോയി... അവളിലെ ഭയം ആയിരിക്കാം... ആ ഭയം ഒരിക്കലും അയാൾക്ക് മനസ്സിലാക്കാനും സാധിച്ചിട്ട് ഇല്ല...
ദിവസങ്ങൾക്കും, മാസങ്ങൾക്കും ഇപ്പുറം ഇന്നും അവർ തമ്മിൽ അപരിചിതരെ പോലെ നോക്കി നിൽക്കുന്നു... മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കുന്നു... തമ്മിൽ പറഞ്ഞു കേൾക്കാൻ ഒന്നും ബാക്കി ഇല്ലാതെ... അയാളുടെ മൗനം ശെരിയാണ്... അവളുടെ മൗനം അയാൾ ഇന്ന് ആഗ്രഹിക്കുന്നു... അവളും ആ ആഗ്രഹം സഫലീകരിക്കുന്നു...

Last edited: