Train Number 16526
ഹെഡ്ഫോണിൽ " പാൽ നിലാവിൻ പൊയ്കയിൽ..." എന്ന പാട്ട് കേട്ട് കൊണ്ട്, ആ തീവണ്ടിയുടെ ജനലരികിൽ പുറത്തേക്ക് നോക്കി ഇരിക്കുകയാണ് ..
മോളെ..ഞാൻ ആ ജനലിൻ്റെ അരികിൽ ഇരുന്നോട്ടെ...?
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു അമ്മ.. ഒരു 60 വയസ് ഒക്കെ ആയി കാണും...
പ്ലീസ്.. ( അവർ ഒന്നുടെ ചിരിച്ച് കൊണ്ട്)
മനസ്സില്ലാ മനസ്സോടെ ഞാൻ മാറി ഇരുന്ന് കൊടുത്തു...
It's my first train journey... മോൾ ഇങ്ങനെ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ, അത് പോലെ ഇരിക്കാൻ ഒരു ആഗ്രഹം.. അതോണ്ട് ചോദിച്ചതാ... Thanks
എവിടേക്കാണ്...? ഞാൻ ചോദിച്ചു...
കന്യാകുമാരി... എന്നും പറഞ്ഞു അവർ ഒന്ന് ചിരിച്ചു കൊണ്ട്, പുറത്തേക്ക് നോക്കി ഇരുന്നു.... പുതിയ ഒരു കളിപ്പാട്ടം കിട്ടിയാൽ കുട്ടികൾക്ക് ഉണ്ടാകുന്ന സന്തോഷം ഇല്ലെ.. അത് പോലെ ഒരു സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു...
__uu