മോഹിനീ,
അറിയാതെ എന്നോയെൻ ആത്മാവിൽ ഒന്നായ്
അലിഞ്ഞു ചേർന്നോരെൻ പ്രിയ സ്വപ്നമേ..
അഴലിന്റെ ആഴങ്ങളിൽ അലയുന്നു ഞാനെങ്കിലുമകതാരിൽ നീ മാത്രം
എന്നെന്നുമേ...
രാവിൻ തീരങ്ങളിൽ മൂകം ചായും നേരം...
ഇടനെഞ്ചിൻ നോവായി നീ മാറുന്നുവോ..
കനവിൻ ആഴങ്ങളിൽ... നിൻ ചിരി നിറയും നേരം..
കനലായ് എരിയുന്നു.... മെല്ലേഞാൻ നിന്നോർമ്മകളിൽ....