നിന്റെ മുഖം നേർപാതിപോൽ മുറിച്ച
മുടിയിഴകൾക്കിടയിൽ,
നാണം പെയ്യുന്ന കണ്ണുകൾക്കനുരൂപമായി,
നീ ഈ മഴത്തുള്ളിയെ മൂക്കിൻ തുമ്പിൽ സൂക്ഷിക്കുന്നതെന്തിനാണ്..
മറന്ന് വച്ച ചുണ്ടുകളെ തിരിച്ചെടുക്കാൻ,
കനവിന്റെ നേർത്ത സമയസൂചിയെ പിറകിലാക്കി,
വെളുത്തകുതിരകൂട്ടവുമായി ഞാൻ വരും..
അന്ന് നീ അതെനിക്ക് കടം തരണം..
പകരം ..
നിന്റെ തോളെല്ലിലുറങ്ങുന്ന പുഷ്പപതംഗത്തെ
ഞാനെന്റെ ചുണ്ടുകളാലുണർത്താം,
അവയുടെ നേർത്ത ചിറകടിയുടെ പിറകിൽ,
പതിഞ്ഞിരുന്നമർന്ന്,
അടർന്നു വീഴാത്ത നിന്റെ ദലങ്ങളിൽ,
ഇക്കിളികൂട്ടാം..
നമുക്കുറങ്ങാം..
കനവിന്റെ ഏഴാം വാതിൽ സൂര്യകാന്തത്താൽ
ഉരുകിത്തീരുമ്പോൾ,
ഈ മഴത്തുള്ളിയെ ആ ദലങ്ങളിലൊന്നിൽ
ഞാൻ കോർത്തുവയ്ക്കാം,
ഇനിയമാം വരവിന് ഒരു ക്ഷണപത്രമായി..
![IMG_1875.jpeg IMG_1875.jpeg](https://www.chatzozo.com/forum/data/attachments/264/264373-34a1cf98a28da5f7bece147e7db34551.jpg)
#reposting
മുടിയിഴകൾക്കിടയിൽ,
നാണം പെയ്യുന്ന കണ്ണുകൾക്കനുരൂപമായി,
നീ ഈ മഴത്തുള്ളിയെ മൂക്കിൻ തുമ്പിൽ സൂക്ഷിക്കുന്നതെന്തിനാണ്..
മറന്ന് വച്ച ചുണ്ടുകളെ തിരിച്ചെടുക്കാൻ,
കനവിന്റെ നേർത്ത സമയസൂചിയെ പിറകിലാക്കി,
വെളുത്തകുതിരകൂട്ടവുമായി ഞാൻ വരും..
അന്ന് നീ അതെനിക്ക് കടം തരണം..
പകരം ..
നിന്റെ തോളെല്ലിലുറങ്ങുന്ന പുഷ്പപതംഗത്തെ
ഞാനെന്റെ ചുണ്ടുകളാലുണർത്താം,
അവയുടെ നേർത്ത ചിറകടിയുടെ പിറകിൽ,
പതിഞ്ഞിരുന്നമർന്ന്,
അടർന്നു വീഴാത്ത നിന്റെ ദലങ്ങളിൽ,
ഇക്കിളികൂട്ടാം..
നമുക്കുറങ്ങാം..
കനവിന്റെ ഏഴാം വാതിൽ സൂര്യകാന്തത്താൽ
ഉരുകിത്തീരുമ്പോൾ,
ഈ മഴത്തുള്ളിയെ ആ ദലങ്ങളിലൊന്നിൽ
ഞാൻ കോർത്തുവയ്ക്കാം,
ഇനിയമാം വരവിന് ഒരു ക്ഷണപത്രമായി..
![IMG_1875.jpeg IMG_1875.jpeg](https://www.chatzozo.com/forum/data/attachments/264/264373-34a1cf98a28da5f7bece147e7db34551.jpg)
#reposting