കാടും കാട്ടരുവികളും മലയും താഴ്വരകളും നിറഞ്ഞ കണ്ണിനു കുളിർമ അണിയിക്കുന്ന നാട്... അങ്ങിങ്ങായി പച്ചപ്പ് നിരന്ന പ്രദേശം.. പുഴയോരം അടുത്തായിരുന്നു..പഴയ നാലു കെട്ടും മനകളും ആഗ്രഹാരങ്ങളും അവിടുത്തെ പഴമയെ എടുത്ത് കാണിച്ചിരുന്നു.. പഴമയോട് ഇന്നും പ്രിയം ഏറെയാണ്.. പ്രകൃതിയോട് ഇണങ്ങി ജീവിച്ചതിനാൽ ആവാം അല്പ സ്വല്പം സ്വപ്നലോകത്തെ പ്രണയിച്ചിരുന്നു... അവിടെ പാറി പറന്നു വളർന്ന ചിത്ര ശലഭത്തിന് ആ ലോകത്തിനപ്പുറം ഉള്ള കാഴ്ചപ്പാടുകൾ കുറവായിരുന്നു.. പറഞ്ഞു കേട്ട അറിവുകളെ മാത്രം മനസ്സിൽ ഇട്ടു നടന്നു..എവിടൊക്കെയോ അന്തവിശ്വാസങ്ങളുടെ മടിത്തട്ടിൽ അന്തി മയങ്ങി..അന്ന് അവയ്ക്ക് കാര്യമായി കാതോർത്തില്ലെങ്കിലും ഇന്നും വിശ്വസിക്കാതിരിക്കാൻ പാകത്തിന് മനസ്സ് വളർന്നിട്ടില്ല..കപട ലോകത്തിൽ നടക്കുന്ന കാപട്യങ്ങളെ അറിയാതെ ആ ചെറിയ ലോകത്തിൽ ആനന്ദം കണ്ടെത്തിയിരുന്നു.. കാലങ്ങൾ പോകെ പോകെ ആ നാട്ടിലെ പച്ചപ്പിൽ നിന്നും ലോകമാകുന്ന മരുഭൂമിയിലേക്ക് കാലെടുത്തു വച്ചു തുടങ്ങി..പുക മറക്കുള്ളിലെ പല യാഥാർഥ്യങ്ങളും തിരിച്ചറിയാനായി...
Last edited: