We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.
ആ മഴക്കാലത്താണ്, ഏറെനാൾ കൂടിയിട്ട് ഞാനും ക്ലാരയും തമ്മിൽ കണ്ടുമുട്ടിയത്. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയപ്പോഴൊക്കെ പ്രകൃതി ഞങ്ങൾക്കുചുറ്റും മഴയുടെ കറുത്ത തിരശ്ശീലകൾ വലിച്ചുകെട്ടാറുണ്ടായിരുന്നു എന്നത് ഇന്നു ലേശമൊരു കൗതുകം കലർന്ന അത്ഭുതത്തോടെ അനുസ്മരിച്ചുപോകുന്നു. ഒരുപക്ഷേ, ഈ ഭൂമുഖത്ത് സുരക്ഷിതത്വം തീരെയില്ലാതിരുന്ന ഞങ്ങൾ രണ്ടുപേർ തമ്മിലുള്ള ആ സന്ധിക്കലിന്, അങ്ങനെയെന്തെങ്കിലും ഒരു മറ ആവശ്യമായിരുന്നിരിക്കാം. ഏതായാലും ഞങ്ങളുടെ ആത്മസംതൃപ്തിക്ക് മഴയുടെ ചാറ്റുപാട്ട് വലിയൊരനുഗ്രഹമായിരുന്നു.