ചിലമ്പിച്ച ശബ്ദത്തിൽ വീണ്ടും ഹരിദ്വാറിലെ വെള്ളി മണികൾ മുഴങ്ങി തുടങ്ങി..... അന്തരീക്ഷത്തിൽ അന്നുപേക്ഷിച്ച മൗനം ഇന്നും കലങ്ങിക്കിടപ്പുണ്ടായിരുന്നു..... ഉച്ചവെയിലിന് വെള്ളപുതച്ച വിഷാദമായിരുന്നു ഭാവം...
മുന്നിൽ ഗംഗാ നദി , ഹിമവാന്റെ മടിത്തട്ടിൽ നിന്നിറങ്ങിയോടി പിണങ്ങി കലഹിച്ചവൾ ഒഴുകി കൊണ്ടേയിരുന്നു...കാലം ബാക്കി വെച്ചൊരു നിയോഗത്തിനു ഞാൻ സാക്ഷിയായി...
ഒരിക്കൽ ദത്തു നൽകിയ കാബൂളിവാലയുടെ ഭാണ്ഡക്കെട്ടിൽ നിന്ന് ഓർമ്മകളുടെ മുഗ്ദ്ധ സംഗീതം പുറത്തേക്കു വന്നു......
ഹേയ് , പ്രണയത്തിന്റെ സിത്താർ തന്തികൾ ഒരിക്കൽ കൂടി മീട്ടൂ....മരിച്ചു മരവിച്ചയെൻ കാൽ ചിലമ്പുകളെ അവ കോരിത്തരിപ്പിക്കട്ടെ...
ജീവനുള്ള ശരീരത്തിലാത്മാവ് മരിക്കുമ്പോൾ ഉടൽ ബാക്കിവെച്ച ഓർമ്മകളൊക്കെയും ഈ പടിക്കെട്ടിൽ ഉപേക്ഷിച്ചു ഇനി ഞാൻ സന്ന്യസിക്കട്ടെ.....