ശാസ്ത്രികളോടുള്ള പ്രണയത്തിൽ, നിലയ്ക്കാത്ത ഒരു മഴയായി പെയ്തിറങ്ങുന്ന ഭദ്ര..... എവിടെയായിരിക്കുമ്പോഴും അയാൾ ആലപിക്കുന്ന ഗാനങ്ങളുടെ ഓർമയിൽ മനസിലൊരു മേഘമൽഹാർ ഈണം നിറയ്ക്കുന്നവൾ... ആ താളത്തിൽ മറ്റാരുമറിയാതെ അവരൊന്നിച്ച് ഒരു മഴ നനയുന്നുണ്ട... പ്രണയം ഒരിക്കൽ മാത്രമെന്നും, അത് നഷ്ടപ്പെട്ടാൽ പിന്നെയുള്ളത് വെറും ജീവിതം മാത്രമെന്നും പറയാതെ പറഞ്ഞ് തണുപ്പുള്ളൊരു പ്രണയസ്പർശമായി ഇന്നും ഭദ്ര ഹൃദയത്തിന്റെ ഒരു കോണിലുണ്ട്...