"അതേയ്, നാളെ ഇവിടുന്ന് എപ്പോ പോയാലാ സൺ റൈസ് കാണാൻ പറ്റാ"? "നിനക്ക് ഇവിടുന്ന് നേരത്തെ കാലത്തെ എണീറ്റ് മുറ്റത്ത് ഇറങ്ങി നിന്നാ പോരെ.. അതിന് വെറുതെ എണ്ണ കത്തിച്ച് അവിടെ വരെ പോണോ!"
ഫോണിൽ നിന്നു തല ഉയർത്താതെ തന്നെ മറുപടി വന്നു. "ആ പോണം.. ഇവിടെ തണുപ്പ് ഒന്നുല്ലല്ലോ.. ആ വൈബ് കിട്ടുല.. പിന്നെ നെല്ലിയാമ്പതി ഇവിടുന്ന് അടുത്തല്ലേ .. ഞാൻ വേറെവിടേലും ആണ് ഉദ്ദേശിച്ച്.." ഒരു കണ്ണിറുക്കി നാവൊന്ന് കടിച്ചു ഞാൻ ഒളി കണ്ണാലെ നോക്കി പറഞ്ഞു നിർത്തി.. "ഔ.. വേറെവിടേലും.. നിനക്ക് അങ്ങട് വണ്ടീൽ കേറി ഞെളിഞ്ഞ് ഇരുന്നാ മതി.. വണ്ടി ഓടിക്കണത് ഞാനാ"..ഒരു പരിഹാസച്ചുവയോടെ പറഞ്ഞു. "എനിക്ക് പിന്നെ കാർ ആണ് പറ്റുള്ളു അറിയില്ലേ.. ബുള്ളറ്റ് ഒന്നും റെഡി ആവൂല.." വീണ്ടും ഫോണിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.. "അപ്പോ എങ്ങനാ തണുപ്പ് കിട്ടാ..?"തെല്ലു ആശങ്കയോടെ ഞാൻ ചോദിച്ചു.."ആ ഫ്രിഡ്ജ് തുറന്നു അങ്ങട് കേറി ഇരിക്ക്..കൊറേ നേരായി.. " അത് കേട്ടപ്പോ ശെരിക്കും ദേഷ്യം അരിച്ചു കയറി .. "അതേയ് ഞാൻ നാളെ വിളിക്കും.. എണീറ്റില്ലെങ്കി ബാക്കി അപ്പോ." അതിന് മറുപടി ഒന്നും വന്നില്ല.. നിരാശ ഉള്ളിൽ ഉടലെടുത്തെങ്കിലും അത് പുറമെ നടിക്കാതെ സ്വപ്നം കണ്ടു കിടന്നു.. പുലർച്ചെ 3 മണിക്ക് തന്നെ എണീറ്റ് കുളിച്ചു റെഡി ആയി ബാക്ക് പാക്കും തൂക്കി കാലിൽ തട്ടി ഉണർത്തി.. "ബാ എണീക്ക്.. പോണ്ടേ..!!" തലയിൽ നിന്നു ഉറക്കച്ചടവോടെ പുതപ്പു മാറ്റി എന്നെ നോക്കി.. വലിയ നീണ്ട ഉണ്ടക്കണ്ണ് ആണ്..പൊടി കാപ്പി നിറമുള്ള കൃഷ്ണമണികൾ.. നിറയെ ഇടതൂർന്ന നീണ്ട കൺപീലികൾ.. വെളുത്ത നിറം.. ട്രിമ് ചെയ്ത് വച്ച കുറ്റിത്താടികൾക്കിടയിൽ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് എന്നെ ഒരു നോട്ടം നോക്കി .. ആ നോട്ടത്തിൽ ഞാനൊന്ന് ചൂളിപ്പോയി.. എന്നിരുന്നാലും ധൈര്യം കൈവെടിയാതെ തല ഉയർത്തിപിടിച്ചു തന്നെ നിന്നു..പക്ഷെ ആ നോട്ടം കണ്ടപ്പോ എനിക്ക് തന്നെ മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നിയില്ല.. "എടി 3 മണി ആയിട്ടുള്ളു ഡി.. ഈ തണുപ്പത്തു ബൈക്കിൽ ഒക്കെ പോയാ വല്ല പനീം വരും.. " ഒരു വഴക്ക് പ്രതീക്ഷിച്ച എനിക്ക് നേരെ ദയനീയമായ ചോദ്യം.."എനിക്ക് പനിയൊന്നും വരൂല.." ഒരു പ്രസന്നതയോടെ ഞാൻ മറുപടി നൽകി.. "നിനക്കല്ല എനിക്ക്.. നിന്നെ അതിന് മനുഷ്യമാരുടെ എണ്ണത്തിൽ കൂട്ടില്ലല്ലോ.. " ഞാൻ മുഖം കറുപ്പിക്കാതെ തന്നെ നിന്നു.. "എന്നാ കാറിൽ പോവാ.. ബൈക്കിൽ ഒക്കെ പൊറം പൊളിയും പെണ്ണെ!" "പറ്റില്ല.. ഈ ഒരു ദിവസം ഞാൻ ആഗ്രഹിച്ചപോലെ പോണം.. ലൈഫിൽ ഇനി ഞാൻ അടുത്ത കാലത്തൊന്നും എവിടേം പോണം പറയില്ല..പ്ലീസ് " " ആ നീയല്ലേ.. രണ്ടീസം കഴിഞ്ഞാ വരും അടുത്തതും കൊണ്ട്.. എടി ന്റെ കണ്ണൊക്കെ ചുവന്നു കലങ്ങി വെള്ളം വരും.. കാറിൽ നീ എവിടെന്ന് വച്ചാ പറഞ്ഞോ പോവാ.." "ഒന്ന് എണീക്കുവോ സമയം പോവാ.. നേരം വെളുക്കും ഇപ്പൊ.. ഞാൻ ധൃതി കൂട്ടി. "അതിന് ഒരു ഗ്ലാസ് ചായ തരുവോ ആദ്യം..!! ഒരു കൈ മലർത്തി കൊണ്ട് എന്നോട് ചോദിച്ചു.. പറഞ്ഞ നേരം കൊണ്ട് ചായ ഇട്ടു മുന്നിൽ എത്തി.. "സാധാരണ ചോദിച്ചാ 2 മണിക്കൂർ കഴിഞ്ഞ് കിട്ടണതാ.. ന്താ അന്റൊരു കാര്യം.." ഞാനൊരു ഇളിഞ്ഞ ചിരി പാസ്സ് ആക്കി.. കുളിയും കഴിഞ്ഞ് ഇറങ്ങി ഒരു ജീൻസ് പാന്റും ഫുൾ സ്ലീവ് ഷർട്ടും എടുത്ത് ഇട്ട് കൈ രണ്ടും മടക്കി നിന്നപ്പോൾ ഞാൻ കൂളിംഗ് ഗ്ലാസ് എടുത്ത് കയ്യിൽ വച്ചു കൊടുത്തു.. "ദാ ഇനി കണ്ണ് നിറയണ്ട.." എന്നും പറഞ്ഞു കണ്ണാടിയിൽ നിന്ന് രണ്ട് സൈഡ് ഉം തിരിഞ്ഞു മൊത്തത്തിൽ അടിമുടി നോക്കി മുഖത്തൊരു 100 വോൾട്ട് ബൾബിന്റെ ചിരിയും ഫിറ്റ് ആക്കി ഞാൻ ബുള്ളറ്റിന്റെ കീ എടുത്ത് ഇറങ്ങി.. (കാറിൽ പോയാ എവിടേം നിർത്തുലാ.. ഇതാവുമ്പോ കാണുന്നിടത്തൊക്കെ നിർത്തി ഇറങ്ങി നടക്കാലോ) എന്നും ആത്മാഗതം പറഞ്ഞു കൊണ്ട് വേഗം ഇറങ്ങി..
ആ അരണ്ട നീല വെളിച്ചത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ താഴേക്ക് നോക്കി എന്നോട് പുഞ്ചിരിക്കുന്ന പോലെ തോന്നി .. തിരിച്ചു ഞാനും പുഞ്ചിരിച്ചു .. വെളുപ്പാൻ കാലത്തെ തണുപ്പിൽ ഞാൻ ആ ദേഹത്തോട് ചേർന്ന് ഇരു കൈകളും കൊണ്ട് വരിഞ്ഞു മുറുക്കി ഇരുന്നു.ആ ഷർട്ടിൽ നിന്നും sapil solid ന്റെ ഗന്ധം എന്റെ നാസികയിൽ തുളച്ചു കയറി.. എന്നും എന്നെ മത്തു പിടിപ്പിക്കുന്ന ഗന്ധം ആയിരുന്നത്..ഇയർ ബഡ് എടുത്തു ചെവിയിൽ വച്ചു.. പ്ലേ ലിസ്റ്റിൽ നിന്നും ഇഷ്ടപെട്ട ഒരു പാട്ടും..
"Pagal iravai kann vizhithidava
Unatharugae naan pizhaithidava
Yuga yugamum oru
nodi thaan indrae
Idhayamellam nee nirainthida vaa
Unadhuyirai irunthidava
Udai kalaivai ennai adaivai..."
ഞാൻ പുറത്തു തല ചെരിച്ചു വച്ചു കൊണ്ട് എന്റെ കണ്ണുകൾ പതിയെ ചിമ്മി.. മുഖത്തെ പുഞ്ചിരി അപ്പോഴും ചുണ്ടിന്റെ കോണിൽ ഒളിഞ്ഞിരുന്നു.'ഞാൻ സ്നേഹിച്ചത് ആ സ്ഥലങ്ങളെയല്ലായിരുന്നു.. തുടങ്ങി അവസാനിക്കുന്നതിനിടയിലെ നിന്നോടൊപ്പം ഉള്ള യാത്രയെ ആയിരുന്നു..അറ്റമില്ലാത്ത ആഗ്രഹങ്ങളിലെ പൊട്ടോളം പോന്ന ഒരു ആഗ്രഹം നിറവേറിയ സന്തോഷത്തിൽ ആ യാത്ര തുടർന്നു...'♥

Last edited: