" വേദനിക്കുന്നെടാ " മറു പുറത്തെ നിശബ്ദതയെ കിറി മുറിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
" ഏഹ് നിനക്ക് എന്ത് പറ്റി? " അവിടെ നിന്ന് അപ്പൊ തന്നെ ചോദ്യവും ഉയർന്നു.
" ഏയ് കാര്യമായിട്ട് ഒന്നുമില്ല " ഞാൻ വിശദികരണത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു, ചിലത് അങ്ങനെ ആണ് അല്ലേ മുഴുവനായും നമ്മളുടെ മനസ്സിൽ ഉള്ളത് അപ്പുറത്ത് ഉള്ള ആളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല.
" അപ്പു, എന്ത് പറ്റി, എവിടെയാ വേദന? "
അവിടെന്ന് വേവലാതി നിറഞ്ഞൊരു ചോദ്യമാണ്.
" പ്രത്യേകിച്ച് ഒന്നുമില്ലന്നെ, ചെറിയൊരു വേദന ഉള്ളിൽ എവിടെയോ. ഈ മനുഷ്യരുടെ മനസ്സ് വായിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ, അല്ലേ " ഞാൻ ഒന്നും വ്യക്തമായി പറയാതിരിക്കാൻ ശ്രമിച്ചു.
" നീ കാര്യം പറയ് അപ്പുവേ " ശബ്ദം ഒന്ന് ഉയർത്തി കൊണ്ട് ക്ഷമ നശിച്ചത് പോലെ വീണ്ടും മറു പുറത്ത് നിന്ന് ആ സ്വരം.
" അത്, അത് പിന്നെ, ഞാൻ ആലോചിക്കുവായിരുന്നു "
" ആ വീണ്ടും ഓരോന്ന് ചിന്തിച്ച് കൂട്ടി കാണും " എന്റെ വാക്കുകളെ തടഞ്ഞ് കൊണ്ട് അവൻ അത് പറഞ്ഞു നിർത്തി.
' ശരിയാണ് എനിക്കും ഇത്തിരി ചിന്ത കൂടുതൽ ആണെല്ലോ അത് കാരണം അമിയോട് എത്ര വട്ടം വഴക്ക് ഇട്ടിരിക്കുന്നു '
" അപ്പു വീണ്ടും ചിന്തകളിലേക്ക് പോയോ നീ, എടി നീ കാര്യം പറ "
" പേടിയാണ് നഷ്ടപ്പെടുവോ എന്ന്, വേദനയാണ് ഇഷ്ടപ്പെടുന്നുണ്ടോന്ന് ആലോചിച്ച്, തീയാണ് മടുപ്പിക്കുമോ എന്ന് ഭയന്ന്, മടുത്താൽ എന്നെ ഉപേക്ഷിച്ച് പോയാലോ? "
അപ്പുറത്ത് ഒരു നിമിഷം മൗനം ആയിരുന്നു, "ചിലപ്പോൾ നീ കുഞ്ഞി കുട്ടികളെക്കാൾ കഷ്ടമാണെല്ലോ എന്റെ അപ്പുവേ "
" അങ്ങനെ അല്ലേടാ എന്തോ, ഒരു നിമിഷം മിണ്ടാതിരുന്നാൽ പോലും ഭയം തോനുന്നു, വേദന പടരുന്നു, അറിയാം സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല ആരെയും ആ കണ്ണിൽ ഒന്നും കാണില്ല, പക്ഷെ എന്തോ,
എനിക്ക് എന്നിൽ ഉള്ള വിശ്വാസം പലപ്പോഴും ചോർന്നു പോകുന്നു ടാ "
" നീ ഓരോന്ന് ചിന്തിച്ച് കൂട്ടുവാണ് അപ്പു പുള്ളിക്കാരൻ അറിയണ്ട ഇത്, അടുത്ത വഴക്കിനുള്ള വകയുണ്ട് " അവൻ എന്നെ തിരുത്താൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു.
" എനിക്ക് തന്നെ ബോധ്യം ഉണ്ട്, എന്റെ ആവശ്യമില്ലാത്ത ചിന്തകൾ ആണ് ഇതൊക്കെ എന്ന്, പക്ഷെ ഞാൻ ഇപ്പോൾ വല്ലാതെ ദുർബല ആകുന്ന പോലെ, എപ്പോഴൊക്കെയോ ആ വേദന ഇങ്ങനെ നെഞ്ചിൽ തിങ്ങി നിറയുന്നു, തൊണ്ടയിൽ കരച്ചിൽ ചിളുകൾ തങ്ങി നിൽക്കുന്നുണ്ട്, പറ്റണില്ലെടോ, ഒരുപാട് ഇഷ്ടപ്പെട്ട് പോകുന്നു "
" അതിപ്പോ പണ്ടും നിനക്ക് ഇഷ്ടം അല്ലായിരുന്നോ? അപ്പൊ ഇല്ലാത്ത പരിപാടികൾ എന്താ ഇപ്പോൾ " ശരിയാണ്, ഒന്ന് രണ്ട് വർഷമായി മനസ്സിൽ കൊണ്ട് നടക്കുന്നു, ഇഷ്ടമായിരുന്നു, ഒരുപാട്, ഒരുപാട്.
" സ്വന്തം ആകുമ്പോൾ അല്ലേ നഷ്ടപ്പെടുമോ എന്ന പേടി കൂടുക. "
" അപ്പോൾ പിന്നെ നീ എന്തിന് സ്വന്തമാക്കാൻ പോയി. "
" ഒരു അവസരം ചോദിച്ചപ്പോൾ നൽകി പോയി, ഒടുവിൽ ഇഷ്ടമാണെന്ന് തിരികെ പറഞ്ഞപ്പോൾ കൊതിച്ച് പോയി "
" നിനക്ക് ഇങ്ങനെ സാഹിത്യം വിളമ്പാതെ മനസ്സിലാകുന്ന എന്തെങ്കിലും പറഞ്ഞൂടെ "
" ഇത് പോലെ തന്നെ ആണ് അവനും ഒന്നും മനസ്സിലാകില്ല, ഒന്നും കാണുകയും ഇല്ല, എനിക്ക് പരാതി ഇല്ല കേട്ടോ പക്ഷെ എന്തോ പരിഭവം ആണ്. എന്നോട് മിണ്ടാൻ ആണോ വാക്കുകൾക്ക് ക്ഷാമം എന്ന് ഞാൻ പലവട്ടം മനസ്സിൽ ചോദിച്ച് പോയിട്ടുണ്ട് "
" ആ മനസ്സിൽ ചോദിച്ച് കൊണ്ട് ഇരുന്നോ, നിനക്ക് അത് വായ തുറന്ന് ചോദിക്കാൻ പാടില്ലയോ " എടുത്തടിച്ചത് പോലെ ചോദ്യവും എത്തി.
" ചിലതൊക്കെ ഉള്ളിൽ നിന്ന് വന്നാലും ഇല്ലെങ്കിലും ഒരു പോലെ ആണെന്നെ ഇങ്ങനെ ചത്ത പോലെ തന്നെ "
" അപ്പു " അപ്പുറത്ത് നിന്ന് ആശങ്കയോടെ ഉള്ള വിളിയെത്തി അറിയാം എന്താണ് പറയാൻ പോകുന്നതെന്ന്,
" ഇത് നിനക്ക് വേണോടാ, എന്തിനാ സ്വയം വേദനിപ്പിച്ച് " അവൻ എന്നത്തേയും ചോദ്യം വീണ്ടും ആവർത്തിച്ചു.
" വേണമെന്ന് തോന്നിയത് കൊണ്ട് ആണ്, ആ വേദനയെയും ഞാൻ നെഞ്ചിൽ ഏറ്റുയത് ഹരിയെ. നിറുത്താൻ കഴിയില്ലെനിക്ക് എന്നെങ്കിലും ഞാൻ മനസ്സിലാക്കുന്ന പോലെ എന്നെ മനസ്സിലാക്കും എന്ന പ്രതീക്ഷയുമുണ്ട്, ആമിക്ക് എന്നെ ഇഷ്ടമാണ് ഹരി, എന്റെ അത്രയും വലുതല്ല അവന്റെ ഹൃദയം എന്നെ ഒള്ളു " അവസാനം ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു നിർത്തി.
അപ്പുറത്ത് നിശബ്ദമാണ്, പഠിക്കുന്ന സമയത്തെ കൂടെ ഉണ്ടായിരുന്നവൻ ഇന്ന് അതെല്ലാം കഴിഞ്ഞ് ജോലിക്ക് ആയി തിരയുമ്പോഴും അവിടെയും ഒപ്പം താങ്ങായി കൂടെ നിൽക്കുന്നവർ, എന്റെ ഹരി.
" അപ്പു, എനിക്ക് മനസ്സിലാകും നിന്നെ, പക്ഷെ കുറേ ഒക്കെ നീ ചിന്തിച്ച് കൂട്ടുന്നതല്ലേ അത് നിനക്കും അറിഞ്ഞൂടെ അതെങ്കിലും നിർത്തിക്കൂടെ നിനക്ക് "
കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു.
" അത് എന്റെ ഉള്ളിലെ പ്രതീക്ഷയാണ് ഹരി, അതാണ് എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നത് അത് ഇല്ലെങ്കിൽ ഞാൻ ഇല്ല, എത്ര ഒക്കെ ചിന്തിച്ചാലും, എല്ലാത്തിനും അവസാനം ഒറ്റ ഉത്തരമേ ഒള്ളു, അപ്പു അമിയിൽ ആയി അകപ്പെട്ട് പോയിരിക്കുന്നു അവനോട് ഉള്ള സ്നേഹത്തിൽ ഞാൻ എന്തൊക്കെയോ ചിന്തിച്ച്എ കൂട്ടുന്നു, വീണ്ടും വീണ്ടും എന്നെ തന്നെ വേദനിപ്പിച്ച് കൊണ്ടിരിക്കുന്നു, ഏറെ സന്തോഷത്തോടെ "
" നിനക്ക് എന്താണ് അപ്പു " ചൂടായി കൊണ്ടാണ് ഇപ്പോൾ ചോദ്യം.
" എന്തോ, എന്നോ, ഇഷ്ടപ്പെട്ട് പോയി ടാ "
" കുട്ടിക്കളി കളിക്കല്ലേ അപ്പു " അവൻ വീണ്ടും പറഞ്ഞു.
" കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും, പരാജയപ്പെട്ട് പോകുന്നു "
" മ്മ്, നിന്നോട് പറഞ്ഞിട്ട് കാര്യമില്ല "
" എനിക്ക് എന്തൊരു വാശിയാണ് അല്ലേ? "
ഞാൻ ചോദിച്ചു.
" നീ ഒരു പാവം ആണ്, അപ്പു. ഒരു പാവം "
" എല്ലാരും പറയുന്നു, പക്ഷെ ഞാൻ പാവമല്ലല്ലോ എനിക്ക് ഇടക്ക് അമിയെ കഴുത്ത് ഞെരിച്ചു കൊല്ലാൻ തോന്നാറുണ്ട് ഇടക്ക് ആ കഴുത്തിന് പുറകിലായി കൈ ചേർത്ത് എന്നിലേക്ക് ചേർത്ത് നിർത്താനും "
" ഒട്ടും സംശയിക്കണ്ട ഇത് അത് തന്നെ " അവൻ എന്തോ ഉറപ്പിച്ചു കൊണ്ട് പറഞ്ഞു.
" എന്ത്? "
" ഭ്രാന്ത് "
അത് കേട്ട് ഞാൻ പൊട്ടി ചിരിച്ചു, 'ഇഷ്ടമാണ് അമി, ഒരുപാട്! ' വേദനയോടെ ഹൃദയം വീണ്ടും മന്ത്രിച്ചു.
______________________________________________
ഒരു തരത്തിൽ പറഞ്ഞാൽ ഇതും ഒരു പ്രേമലേഖനമല്ലേ?