JANAKIII
Favoured Frenzy
┊ ┊ ┊ ┊ ┊ ┊
┊ ┊ ┊ ┊ ˚★⋆。˚ ⋆
┊ ┊ ┊ ⋆
┊ ┊ ★⋆
┊ ◦
★⋆ ┊ . ˚
˚★
പ്രണയം... അത് ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം...എങ്ങനെ വേണമെങ്കിലും തോന്നാം... സ്നേഹഅർഹിക്കുന്നു എന്ന് നാം മനസിലാക്കുന്ന ഒരാൾക്കാകാം നമ്മൾ അത് കൊടുക്കാൻ ശ്രമിക്കുന്നത്... പക്ഷെ എന്റെ ആദ്യ പ്രണയം മാത്രമായിരുന്നു അങ്ങനെ... എന്നാൽ പിന്നീട് വന്ന പല പ്രണയങ്ങളും അങ്ങനെ ആയിരുന്നില്ല... അതിന് ഒരു ചിത്രശലഭത്തിന്റെ ആയുസ് പോലും ഉണ്ടായിരുന്നില്ല.ഒരിക്കൽ എന്നെ തേടി വന്ന പ്രണയം പോലെ എനിക്ക് തോന്നി.... ഞാൻ അങ്ങോട്ട് പ്രണയം ചോദിച്ചു.. എനിക്ക് അത് വാരി കോരി തന്നു... വളരെ ഏറെ കാലം നീണ്ടു നിന്ന പ്രണയം... എന്റെ വിഷമങ്ങളും പരിഭവങ്ങളും പങ്കിടാൻ ഒരാൾ, എന്റെ ദിവസങ്ങളിലെ മുഴുവൻ സമയവും ഞാൻ അവനുമായി പങ്കിട്ടു.... മനസ്സ് തുറന്ന് സ്നേഹിച്ചു. പല പ്രശ്നങ്ങളിലും ഒരു കൈത്താങ്ങായി ഒരുമിച്ചു നിന്നു. പക്ഷെ, അതെല്ലാമാണ് എനിക്ക് പറ്റിയ തെറ്റ് എന്ന് ഞാൻ അറിയാതെ പോയി... സ്വഭാവം മാറി...ഇഷ്ടക്കുറവുകൾ തുടങ്ങി... പിന്നെ അത് എന്നെ മാനസികമായി തളർത്തുന്നു രീതിയിലേക്ക് വന്നു... അപ്പോഴും തിരികെ എല്ലാം പഴയപോലെ ആകും എന്ന് ഞാൻ വിശ്വസിച്ചു... പക്ഷെ എല്ലാം വിപരീതമായി വന്നു... എന്റെ കണ്ണിൽ നിന്നും മറ്റൊരാൾക്ക് വേണ്ടി കണ്ണ്നീർ വീണിട്ടില്ല. അന്ന് എന്തിന് വേണ്ടി അത് വീണു എന്നും എനിക്ക് അറിയില്ല... പക്ഷെ എന്റെ കണ്ണുനീർ, അതെന്നും പ്രീയപെട്ടതിനോട് മാത്രമായിരുന്നു... അന്ന് നിലവിളിയിട്ട് nitzz നെ വിളിച്ചത് ഓർക്കുന്നു.... അന്ന് എനിക്ക് ഉണ്ടായിരുന്നത് അതേ 3 കൂട്ടുക്കാർ മാത്രമായിരുന്നു... എങ്കിലും ഞാൻ ആ പ്രണയത്തിൽ ഭ്രാന്ത് പിടിച്ച് എന്റെ പ്രീയപ്പെട്ടവരെ പലരെയും അകറ്റി നിർത്തി... ഇടക്ക് ഇടക്ക് എന്നോട് ചോദിച്ച ആ ചോദ്യം ഇതിന് വേണ്ടി ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല...
ഇനി എന്റെ ചോദ്യം നിങ്ങളോടാണ്... ഇവിടെ ആരാണ് പ്രണയം നടിച്ചത്? ആരാണ് ശരിക്കും പ്രണയിച്ചത്? എന്നാൽ യഥാർത്ഥ പ്രണയം എന്താണ്?
അത് മാറ്റാർക്കോ വേണ്ടി ഉള്ളതായിരുന്നു അല്ലെ?
ഒരിക്കലും കാണില്ലെന്ന് അറിയാമെങ്കിലും അങ്ങനെ ഒരാൾക്ക് വേണ്ടി അകറ്റി നിർത്തിയ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്... ഇന്നും ഒരാളുടെ പ്രതികരണം കേട്ടപ്പോൾ പഴയ ഈ കാര്യങ്ങൾ ഓർക്കേണ്ടി വന്നു... അന്നത്തെ പ്രണയം ഇന്ന് നെഞ്ചിനകത്ത് ഒരു വേദന മാത്രമാണ്...
പലപ്പോഴും വീണ്ടും സംസാരിക്കണം എന്ന് തോന്നിയിട്ടുണ്ട്... പക്ഷെ എനിക്കറിയാം, എന്റെ പൊട്ടാബുദ്ധിക്ക് ഞാൻ വീണ്ടും പലതിലും എടുത്ത് ചാടും....
അങ്ങനെ ഒരാൾ ഒഴിച്ച് എല്ലാവരും എന്നും എന്റെ പ്രീയപ്പെട്ടവർ തന്നെയാണ്....
By JANAKIII FROM LAVENDER FIELD....