Aathi
Favoured Frenzy
പ്രണയം എന്നത് ശരിക്കും ഒരു നിഗൂഢ വികാരമാണ് ..... അതിനെ അതിൻ്റെ അത്രയും തീഷ്ണതയോടെ ആർക്കും വരച്ചുകാട്ടി തരാൻ കഴിയാറില്ല !!! ഞാൻ തിരയുന്ന പ്രണയം തീഷ്ണതയേറിയ സ്നേഹമാണ്...... ഇഷ്ടമാണ് ..... കൊഞ്ചലാണ് ..... പരിഭവമാണ് അതിനുമപ്പുറം വേർപിരിയാത്ത കാമമാണ് ..... പക്ഷേ ഇതൊന്നും ആർകും പെട്ടന്നു മനസ്സിലാകില്ല. ഞാനിവിടെ കാമം എന്നത് കൊണ്ടു ഉദ്ദേശിച്ചത് ലൈംഗിക ബന്ധമല്ല. കാമം എന്നത് തീഷ്ണമായൊരു വികാരമാണ്, അവിടെ ഒരാളെ വിട്ടുമാറാൻ പോലും തോന്നാത്തത്ര പ്രണയമുണ്ട്, സ്വാർത്ഥതയുണ്ട്, കെയറിംങ് ഉണ്ട് അതിനുമപ്പുറം വാത്സല്യവുമുണ്ട്.....!!!