D
Deleted member 14877
Guest
നഷ്ടപെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്...
മാധവി കുട്ടിയുടെ വാക്കുകളാണ് 'സത്യം തന്നെ, പ്രണയിക്കണം പരസ്‌പരം നഷ്ടപെട്ടാൽ ഉയിർ പോകുന്ന അത്രയും ആഴത്തിൽ ഇറങ്ങി പ്രണയിക്കണം...' കാലിലെ ചെറുവിരൽ നഖംമുതൽ തലമുടി വരെയും പ്രണയിക്കണം.... ഒരുമിച്ചു കൈകൾ കോർത്തു സായാഹ്നങ്ങൾ പങ്കിടണം.... മോഹങ്ങൾ പങ്കുവെക്കണം ഏറ്റവും നല്ല ഭാര്യയും ഭർത്താവും ആയിരിക്കും എന്ന് ശപഥം ചെയ്യണം.. എത്ര കുട്ടികൾ വേണം എന്ത് പേരിടണം ഏത് സ്‌കൂളിൽ ചേർക്കണം എന്ന് വരെ ചിന്തിച്ചു കൂട്ടണം... ചുംബനങ്ങൾ നൽകുമ്പോൾ വികാരങ്ങൾക്ക് പുറമെ പ്രണയം തുളുമ്പണം ഇഷ്ടം ഇല്ലാത്തതു ചെയ്‌തു കണ്ടാൽ അങ്ങേ അറ്റം വഴക്കിടണം.... ഒരുപാട് ദിവസങ്ങൾ മിണ്ടാതെ ഇരിക്കണം.... പക്ഷെ പ്രണയമവസാനിപ്പിക്കരുത്... പ്രണയം എന്നത് അനശ്വരമാണ്... ജീവിതത്തിൽ ഉൾക്കൊണ്ട് തിരിച്ചറിയേണ്ട സത്യം പുറമെ നിന്നും കാണുന്നതിലുപരി അനുഭവത്തിലൂടെ സ്‌പർശിച്ചറിയുക... ആത്മാവിൽ അലിഞ്ഞു ചേരുക, ജാതിമത അതിർവരമ്പുകൾ ഭേദിച്ചു ഭ്രാന്തമായ ആചാരചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു ജീവിക്കുക... മുഷിഞ്ഞ വിയർപ്പ് ഗന്ധത്തെയും ഉമിനീരിനെയും രക്തചലങ്ങളെയും പോലും അറപ്പും വെറുപ്പുമോടെ കാണുവാൻ കഴിയാത്ത രീതിയിൽ... അത്രമേൽ ഗാഢമായി പ്രണയിക്കുക... മനസ്സും ആത്മാവും ശരീരവും ഒന്നിച്ചു ലയിപ്പിക്കുക... നീ എന്റേതാണെന്നും ഞാൻ നിൻ്റേതാണെന്നും വാക്കുകൾ നൽകി അടിയുറച്ചു വിശ്വസിക്കുക... കാരണം ഈ ജന്മത്തിൽ അല്ലാതെ ഇനിയൊരു ജന്മം അങ്ങനെ ഒന്നില്ല... നിന്നെ വിഷമിപ്പിച്ചാലും, നീ വിഷമിപ്പിച്ചാലും രണ്ടു പേരുടെയും കണ്ണുകൾ നിറയണം... സങ്കടങ്ങൾ സന്തോഷങ്ങൾ കുറ്റങ്ങൾ കുറവുകൾ എല്ലാം മനസ്സിലാക്കി ചതിയുടെ കലർപ്പില്ലാതെ ആത്മാർത്ഥവും വിശുദ്ധവും സത്യസന്ധവുമായ പ്രണയമായിരിക്കണം.... ഒടുവിൽ തമ്മിൽ പിരിയേണ്ടി വന്നാൽ ശാപ വാക്കുകൾ ചൊരിയാതെ... പരസ്‌പരം കുറ്റപെടുത്താതെ.... ഒരു ചുംബനത്തോടെ രണ്ടു വഴിക്ക് പോയാലും ഓർക്കുമ്പോൾ ഒക്കെയും ഒരു തുള്ളി കണ്ണുനീർ ഊറി വരണം...
അല്ലെങ്കിലും പ്രണയത്തിൽ കളങ്കമില്ല... അങ്ങനെ ഉളളത് പ്രണയവും അല്ല...