ഞങ്ങൾ വിളിച്ചു. ഏതൊരു പെൺകുട്ടിയേയും ആകർഷിക്കുന്ന ഒരു ശബ്ദം. വേദന എടുത്തിട്ട് ഇടക്ക് ഒച്ച വെച്ച് ഞാൻ. എന്ത് പറ്റി? ഓ ഒന്നുല്ല... ഞാൻ ഒരു കഥ പറയട്ടെ? ആ നിങ്ങൾ പറ ഞാൻ കേട്ടോണ്ട് ഇരിക്കാം...
അവൻ കഥ പറഞ്ഞു തുടങ്ങി...
രാവിലെ സമയം ഏകദേശം 6 മണി. എന്റെ അസുഖത്തിന്റെ ഭാഗമായി ഡോക്ടർ വ്യായാമം വേണം എന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സൈക്കിൾ ചവിട്ടി നാട് കണ്ടുകൊണ്ട് ആകാം വ്യായാമം എന്ന് ഞാൻ കരുതി. അങ്ങനെ സൈക്കിൾ എടുത്ത് ഓടിച്ചുകൊണ്ട് ഇങ്ങനെ പോവുകയാണ്.പല കാഴ്ചകളും കാണുന്നുണ്ട്.അങ്ങനെ രണ്ട് വയലുകൾക്ക് ഇടയിലൂടെ ഉള്ള റോഡിൽ കൂടി സൈക്കിൾ ചവിട്ടി വരുമ്പോ പാടത്തിന് നടുവിലൂടെ കൈയിൽ ഒരു കുട്ട നിറയെ പൂക്കളുമായി ഒരു പെൺകുട്ടി നടന്നു വരുന്നു. വാടാമല്ലി നിറമുള്ള ബ്ലൗസും സെറ്റ് സാരിയും ഉടുത്ത്, മുടി അഴിച്ചിട്ടതിൽ മുല്ലപ്പൂവും ചൂടിയാണ് അവളുടെ വരവ്. ഞാൻ പെട്ടെന്ന് സൈക്കിൾ നിർത്തി അവളോടായി ചോദിച്ചു. കുട്ടി ഏതാ, ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ. കണ്മഷി എഴുതിയ കണ്ണുകൾ കൊണ്ട് ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവൾ ചോദിച്ചു താനേതാ? ഇതെന്താ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടോ എന്ന് പറയണോങ്കിലെ ആൾക്ക് ഒരിത്തിരി ബോധം ഉണ്ടാകണം. അവൾ നോക്കി നിൽക്കുമ്പോൾ ഞാൻ സൈക്കിൾ എടുത്ത് മുന്നോട്ടേക്ക് പോയി. അവൾ എതിർ വശത്തേക്കും. സൈക്കിൾ ചവിട്ടി പോകും വഴി എന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ എത്തിപ്പെട്ടു. അങ്ങനെ വായനശാലയുടെ അടുത്ത് എത്താറായി. അപ്പോഴാണ് ഒരു ബീഡിയും വലിച്ചു നിൽക്കുന്ന എന്റെ കൂട്ടുകാരനെ ഞാൻ കണ്ടത്. ഓഹ് രാവിലത്തെ കസർത്തു കഴിഞ്ഞ് അവൻ വരുന്നുണ്ട്. എന്നെ ആക്കിയ രീതിയിൽ അവൻ സഖാവ് സതീഷേട്ടനോട് പറഞ്ഞു. അവന്റെ വാക്കുകളെ ഗൗനിച്ചുകൊണ്ട് സൈക്കിൾ ഒതുക്കി വെച്ചു. നീയോ ചെയ്യുന്നില്ല, ചെയ്യുന്നവരെ എങ്കിലും വെറുതെ വിട്ടൂടെയോ എന്ന് സഖാവ് കൂട്ടുകാരനോട് ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല. ഒരു ചെറു പുഞ്ചിരിയോടെ ഞാൻ വായനശാലയുടെ അകത്തേക്ക് ചെല്ലുമ്പോൾ സഖാവ് എന്തോ കണക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഞാൻ ചോദിച്ചു എന്താ സഖാവേ കള്ളത്തരങ്ങൾ കാണിച്ച് കാണിച്ച് അവസാനം പഴയ കണക്കുമായി ഇക്കൊല്ലത്തെ കണക്ക് കഴിഞ്ഞവർഷത്തെ കണക്കുമായി ടാലിയാകുന്നില്ലേ? അതും ചോദിച്ചുകൊണ്ട് ഞാൻ പുസ്തകങ്ങളുടെ ഇടയിലേക്ക് പുസ്തകം തിരയാനായി പോയി. നീയൊന്ന് പോയെ. ഞാൻ കണക്കുകളൊക്കെ ഒന്ന് കറക്റ്റ് ആക്കി എഴുതിക്കോട്ടെ. എനിക്ക് എന്റെ പുസ്തകം കിട്ടി. അതും എടുത്തു കൊണ്ട് ഇറങ്ങുന്ന വഴി ഞാൻ പറഞ്ഞു അവസാനം സഖാവ് സതീശൻ കള്ളനാണെന്ന് ആൾക്കാരെ കൊണ്ട് പറയിക്കരുത്. ഞാൻ ഇറങ്ങുന്ന വഴി ഒരിക്കൽ കൂടി ആലോചിച്ചു. ആരാണ് ആ പെൺകുട്ടി? ഇവിടെയെങ്ങും ഇതുവരെ കണ്ടിട്ടില്ല. ഒന്നുകൂടി തിരിച്ചു പോയി നോക്കിയാലോ. ഞാൻ സൈക്കിൾ കൊണ്ട് വീണ്ടും തിരികെ അവിടേക്ക് പോയി. അതാ അവൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഏതോ ഒരു പെൺകുട്ടി അവളോട് വന്ന് സംസാരിക്കുന്നുണ്ട്. ആ കുട്ടി പോയിട്ട് ആകാം സംസാരം ഒക്കെ. ഇല്ലെങ്കിൽ ഞാൻ എങ്ങാനും ചമ്മിപ്പോയാലോ. ആ കുട്ടി പോയി. ഞാനെന്റെ സൈക്കിളും കൊണ്ട് അവളുടെ അടുത്തേക്ക് ചെന്ന് വട്ടം നിർത്തിയിട്ട് ചോദിച്ചു. എന്താണെന്നറിയില്ല തന്നെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു. തന്റെ പേരെന്താ? എന്നെ ആ അമ്പലത്തിലേക്ക് ഒന്ന് ആക്കുമോ? അവളുടെ ചോദ്യം കേട്ട ഉടൻ തന്നെ ഞാൻ പറഞ്ഞു: അതിനെന്താ താൻ കേറിക്കോ. അങ്ങനെ ഞങ്ങൾ കൃഷ്ണൻ അമ്പലത്തിലേക്ക് യാത്രയായി. എന്തായാലും ഇത്രയായില്ലേ തന്റെ പേരൊന്നു പറയടോ. ജാനകി..... ആഹാ ജനകപുത്രി. താനെന്താ ചെയ്യുന്നേ? ഞാൻ പഠിക്കുകയാണ്. സൈക്കിൾ ചവിട്ടി ചവിട്ടി ഞങ്ങൾ അമ്പലനടയിൽ എത്തി. എന്താ കണ്ണനോട് പറയാൻ പോകുന്നെ? കണ്ണനോട് പറയാനുള്ളത് ഞാൻ കണ്ണനോട് തന്നെ പറഞ്ഞോളാം. അവൾ അമ്പലത്തിനകത്തേക്ക് നടന്നു. അകത്തു കയറുന്ന വരെ അവളെ ഞാൻ നോക്കി നിന്നു. ഉദിച്ചു വരുന്ന സൂര്യൻ. ഞാൻ തിരികെ സൈക്കിളുമായി പോയി.
ഇനി ബാക്കി കഥ താൻ പറയണം. അമ്പലത്തിനകത്തെ സീൻ നീ പറ. ഒരു മിനിറ്റ് ഞാൻ ചോറ് കഴിച്ച് തീർക്കട്ടെ...