പ്രണയം എന്ന പ്രഹസനത്തെ കാളും ഇന്ന് ഞാൻ പ്രാധാന്യം നൽകുന്നത് സ്നേഹം, വിശ്വാസം എന്നീ വാക്കുകൾക്ക് ആണ്. പ്രയണത്തെ ഒരു വികാരം മാത്രം ആയി കാണാൻ കഴിഞ്ഞാൽ അത് എന്നും മനോഹരം തന്നെയാണ്. നീ എൻ്റെയും ഞാൻ നിൻ്റെയും എന്ന ചിന്ത അതിനെ ഒരു കെട്ടുപാടിൽ ബന്ധിപ്പികാൻ ശ്രമിക്കുന്നു.
ഇവിടെ എന്നും സ്നേഹവും വിശ്വാസവും ഉള്ള കുറച്ച് നല്ല ആൾക്കാർ മാത്രമേ അന്നും, ഇന്നും കൂടെ ഉള്ളൂ, ഇനിയും അവർ കൂടെ ഉണ്ടാവും എന്ന വിശ്വാസവും എനിക്ക് ഉണ്ട്.
പ്രണയം എന്ന് പറഞ്ഞ് ചിലർക്ക് കൊടുത്ത സമയവും, ഇഷ്ടവും, എല്ലാം വെറും വെള്ളത്തിൽ വരച്ച വര പോലെ എങ്ങോ മറഞ്ഞപ്പോൾ, ശക്തിയും സ്നേഹവും പകർന്നു തന്നത് ഇവിടെ നിന്ന് കിട്ടിയ ചില ഉറ്റ ചങ്ങാതിമാർ തന്നെയാണ്. അവരോട് എന്നും സംസാരിക്കേണ്ട, എന്നാലും നമ്മൾ ഒന്ന് വീണുപോകും എന്ന് തോന്നുമ്പോൾ അവർ ഉണ്ടാവും താങ്ങായും തണലായും.