Aromalunni
Newbie
മഴ ആർത്തലച്ചു പെയ്യുകയാണ് .എന്നും മനുഷ്യന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഉൾക്കൊണ്ട മഴയ്ക്ക് മൂകസാക്ഷിയായി വിള്ളൽ വീണ് ചായക്കൂട്ടു മാഞ്ഞ ചുവരും ചിതൽ കാർന്നെടുക്കുന്ന പട്ടികയുടെ മുകളിൽ പൊട്ടിയ ഓടുകളുമുള്ള എന്റെ വീട് …
മഴനൂലുകൾക്കിടയിൽ തലയാട്ടി നിൽക്കുന്ന മുറ്റത്തെ മൂവാണ്ടൻ മാവിൽ മണ്ണിനെ പുൽകാൻ കാത്തു നിൽക്കുന്ന മാമ്പഴങ്ങൾ . മഴയുടെ പരിഭവം പറച്ചിൽ ഓടുകൾക്കിടയിലൂടെ എന്നെയും പുൽകി വീണുകൊണ്ടിരുന്നു…
ഇതെല്ലാം അറിഞ്ഞോ അറിയാതെയോ വീട്ടിലെ കുസൃതി കുടുക്കകൾ ഉമ്മറത്തെ ചോർന്നൊലിക്കുന്ന വെള്ളത്തിൽ കളിക്കുകയാണ് . ബാല്യങ്ങളുടെ കുസൃതികൾ എന്നെ പിന്തിരിക്കുന്നതെന്റെ ഭൂതകാലത്തിലേക്കാണോ …
ഒന്നാമനായി സ്വർണപ്പതക്കം വാങ്ങിയ സ്കൂൾ ജീവിതം എനിക്ക് ഓർമ്മിക്കാൻ കഴിയുന്നില്ല .ഭയപ്പാടോടെ ചെന്ന് കയറി ആത്മസംതൃപ്തിയോടെ പടിയിറങ്ങിയ എന്റെ പ്രീഡിഗ്രി കാലഘട്ടം പൊഴിഞ്ഞു പോയ ഒരു ഇതളായിരിക്കുന്നു.കോളേജ് വരാന്തയിൽ നിന്നും ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചവൾ. വേദനകളിൽ സ്വാന്തനിപ്പിച് പിന്നെ പിന്നെ എന്റെ എല്ലാം ആയിത്തീർന്ന അവളുടെ പേരുപോലും എനിക്കോർമ്മയില്ലലോ…
ഭാഷാപോലുമറിയാതെ ആ വർഗീയവാദികളുടെ തെരുവിൽ എന്നും ഒറ്റമുറിക്കുള്ളിൽ ഒതുങ്ങി കൂടിയിരുന്ന എന്റെ പ്രിയ കൂട്ടുകാരാ … നിന്റെ ശിരസ്സെടുത്തു ചങ്കിലെ ചുടു ചോര മുഖത്തേക്ക് തെറിപ്പിച്ച ആ കാപാലിക്കാരുടെ മുഖവും എനിക്കിന്നന്യമാണ്..
എത്രയെത്ര ദിനങ്ങൾ ഏതോ മതില്കെട്ടിനുള്ളിൽ മനസ്സും ചിന്തയും മുരടിച്ചവർക്കൊപ്പം , പിന്നെ വര്ണവിഭ്രമങ്ങളാർന്ന മന്ത്രവാദ കളങ്ങൾക്കു മുന്നിലും എരിയിച്ചു തീർത്തു ..
മക്കളെ ചെറിയച്ഛന്റെ അടുത്തേക്കൊന്നും പോകരുതേ ആ ശബ്ദം ഇരുൾ വീണ ചിന്തകളെ വേർപ്പെടുത്തികൊണ്ടു എന്നിലേക്കെത്തി ..
മഴ ശാന്തമായിരിക്കുന്നു … കുട്ടികൾ മഴയിൽ നിലം പറ്റിയ മാമ്പഴങ്ങൾ പെറുക്കിയെടുക്കാൻ പിടിവലി കൂടുന്നത് എന്നിൽ കൗതുകമുണർത്തി .. കുട്ടികളുടെ കണ്ണിൽ പെടാത്ത ഒരു മാമ്പഴം എടുത്തു കൊടുക്കാനായി ഞാൻ എഴുന്നേറ്റു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കാലിലെ ചങ്ങല ഉമ്മറത്തെ തൂണുമായി ബന്ധിപ്പിച്ചിരിക്കുന്നു …
ആരോമൽ !