പറയാനാകാത്ത പ്രണയം മനസ്സിൽനിന്നും ഇറക്കിവെക്കാൻ കഴിയാത്ത ഭാരം പോലെയാണ്
പെയ്യാൻ കൊതിച്ചു പെയ്യാനാകാതെ നീങ്ങി നീങ്ങി പോകുന്ന കാർമേഘം പോലെ
എങ്കിലും
എന്നെങ്കിലും അത് ജീവിതത്തിൽ തുറന്നു പറയാനാകുമ്പോൾ
മനസ്സിൽനിന്നും ഭാരം ഇറക്കി വച്ചത് പോലെ തോന്നും
പരിചയങ്ങളൊക്കെ പ്രണയമായിരുന്നു എന്ന് കരുതിയിരുന്നോരു കാലത്തിലൂടെ ഞാനും കടന്നുപോയിരുന്നു
നിന്റെ രൂപം കണ്ണുകളിലും മനസ്സിലും നിറഞ്ഞു തുടങ്ങിയപ്പോൾ
സൗഹൃതത്തിനപ്പുറം നീ എന്റെ മാറ്റാരോക്കെയോ ആയി തീരുകയായിരുന്നു
അതിന് പ്രണയത്തിന്റെ പരിവേഷം ഉണ്ടായിരുന്നു
ശിശിരത്തിൽ ഇലകൾ അടർന്നു പൊഴിയും പോലെ ഒരുപാട് സൗഹൃദങ്ങൾ ജീവിത വഴിയിൽ പൊഴിഞ്ഞു പോയി അപ്പോഴും
എന്റെ കണ്ണുകളിലും മനസ്സിലും നീ നിറഞ്ഞു നിന്നിരുന്നു
അണയാത്ത നക്ഷത്രമായും പൊഴിയാത്ത പുഷ്പവുമായി എന്നിൽ വെളിച്ചവും സുഗന്ധവും പരത്തി
നിന്റെ ഓർമകളുമായി എന്റെ മനസ്സ് പറന്നുയരുമ്പോൾ എന്നേ തലോടിയും തണലേകിയും എന്നേ ആശ്വസിപ്പിച്ചു ചേർത്തു പിടിച്ചു നമ്മൾ ഒരു പൂമരത്തണലിൽ ഇരിക്കും പോലെ തോന്നും
ഇടക്കൊക്കെ ഞാൻ പേടിയോടെ ഓർക്കും ഈ പൂമരത്തണലിൽ എന്നേ തനിച്ചാക്കി നീ മറഞ്ഞു പോകുമോ എന്ന്....
എന്നിരുന്നാലും എന്റെ മനസ്സിൽ സ്നേഹവും സന്തോഷവും നൽകി നീ നിറഞ്ഞു നിൽക്കും
പ്രണയത്തിന്റെ നറുപുഷ്പങ്ങൾ വിരിയുന്നത്
ഒരുപാട് ഉയരത്തിലുള്ള ശിഖരങ്ങളിലാണ്.
നിന്നെയും മനസ്സിലേറ്റി
സ്വപ്നങ്ങൾ മെനഞ്ഞുള്ള കാത്തിരിപ്പിന്റെ സുഖം പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്
നിന്റെ കാൽപെരുമാറ്റത്തിനായി. നിന്റെ ഒരു വിളിക്കായി ഞാൻ കാതോർത്തിരിക്കാം.....