DaneJohn
Newbie
പണ്ട് സ്കൂളിൽ പഠിക്കുമ്പോ എനിക്ക് ഒത്തിരി ക്രഷ് തോന്നിയ ഒരു ചേച്ചിയുണ്ടാരുന്നു..
ഞാനന്ന് പത്തിൽ.. ആ ചേച്ചി പ്ലസ് ടുവിൽ... മുമ്പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അത്രക്കങ്ങു ശ്രദ്ധിച്ചിട്ടില്ലായിരുന്നു..
പക്ഷേ ആ കൊല്ലം, അതായത് 2006 ലെ സ്‌കൂൾ കലോത്സവം നടക്കുന്ന സമയം.. ഞങ്ങളൊക്കെ ഓടിനടന്ന് കളക്ഷൻ എടുക്കുന്നു.. അന്നുമിന്നും കഴിവ് തെളിയിച്ചിട്ടുള്ള ഒരേയൊരു കലാപരിപാടി അതാണ്.. അതൊരു കോമ്പറ്റിഷൻ ഐറ്റമല്ലാത്ത കൊണ്ട് കപ്പൊന്നും കിട്ടീട്ടുമില്ല...
അന്ന് സ്കൂളിന്റെ മുകളിലത്തെ നിലയിൽ ഒരു ചെറിയ ഓഡിറ്റോറിയം ഉണ്ട്.. കാണാൻ ആള് കുറവുള്ള പ്രസംഗ മത്സരമൊക്കെ ആ വേദിയിലാണ് നടക്കുക.. പക്ഷെ ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു മാറി എപ്പോഴും നടക്കുന്ന ചില പഠിപ്പിസ്റ്റ് സുന്ദരികളുണ്ട്.. ഈ മിണ്ടാപ്പൂച്ച എന്നൊക്കെ വിളിക്കുന്ന ടീംസ്.. അങ്ങനെയുള്ള പിള്ളേരെ അവിടെ കാണാൻ പറ്റും... അങ്ങനെ മെയിൻ ഓഡിറ്റോറിയത്തിലെ എന്റെ കലാപരിപാടി എനിക്ക് തന്നെ ബോറടിച്ചപ്പോ ആ ചെറിയ വേദിയിൽ പോയി കഴിവ് തെളിയിക്കാമെന്ന് വിചാരിച്ചു.. എന്റെ കൂടെയുള്ളവന്മാർക്കൊന്നും പ്രസംഗത്തിൽ വല്യ താല്പര്യം ഇല്ലാത്തൊണ്ട് ലവന്മാര് വന്നില്ല...
ഞാൻ അങ്ങോട്ട് പോവുന്ന വഴി രണ്ടാം നിലയിലെ ഫിസിക്സ് ലാബിന്റെ ഡോർ തുറന്ന് ഒരു പെൺകുട്ടി ഇറങ്ങി വരുന്നു.. ചട്ടയും മുണ്ടുമിട്ട് കാതിൽ കുണുക്കണിഞ്ഞ ഒരു മാർഗ്ഗംകളിക്കാരി.. സൗന്ദര്യം വർണ്ണിക്കാനുള്ള വൊക്കാബുലറി എനിക്കില്ലാത്തോണ്ട് അതിന് മെനക്കെടുന്നില്ല.. ഒറ്റ നിമിഷം കൊണ്ട് ഒരു പത്താം ക്ലാസ്കാരനെക്കൊണ്ട് കല്യാണം വരെ സ്വപ്നം കാണിപ്പിച്ചു... എന്തൊരു ഭംഗിയാരുന്നെന്നോ.. ആ ചേച്ചിക്ക് അത്രേം ഭംഗിയുണ്ടെന്ന് അന്നാണ് എനിക്ക് മനസ്സിലായത്.. മാർഗ്ഗംകളിക്കാരികൾ മുഴുവൻ ഓൾടെ പുറകെ വന്നെങ്കിലും ആദ്യം വന്നോൾ എന്റെ കാഴ്ച മറച്ചിരുന്നു...
പിന്നൊന്നും ആലോചിച്ചില്ല.. പ്രസംഗവേദി ക്യാൻസൽഡ്.. ചലോ ദില്ലി.. അവളെക്കാൾ ഭംഗിയുള്ള വേറാരും സെന്റ് മേരീസ് സ്കൂളിലുണ്ടാവാൻ ചാൻസില്ല.. അന്ന് തുടങ്ങിയ ക്രഷാണ്.. അതിഭയങ്കരമായ ആരാധന..
രാവിലെ സ്കൂളിൽ പോവുമ്പോ, ഉച്ചക്കത്തെ ഇന്റർവലിന്, വൈകിട്ട് തിരിച്ചു വരുമ്പോ ഒക്കെ അവളറിയാതെ അവളെ ഞാൻ പിന്തുടർന്നു.. ആരാധന.. വെറും ആരാധന..
ആരാധന കൂടി കൂടി ഞായറാഴ്ചത്തെ രണ്ടാം കുർബാന കഴിയുന്ന സമയത്ത് ഞാൻ അവളുടെ പള്ളീലെ സ്ഥിരം സന്ദർശകനായി.. പള്ളീടവിട്ന്ന് തീയേറ്റർ ജംക്ഷൻ വരെ നടക്കുന്ന സമയം അതെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയങ്ങളായിരുന്നു..
പോണി ടെയിൽ കെട്ടിയ നീളമുള്ള നേർത്ത ചെമ്പിച്ച മുടിയായിരുന്നു ചേച്ചിക്ക്.. ഇടയ്ക്ക് കാറ്റ് വീശുമ്പോ തലയിലെ ഷോൾ തോളിലേക്ക് വീഴും.. അത് തലയിലേക്ക് തിരിച്ചെടുത്തിടുമ്പോ കൈത്തണ്ടയിലെ നേർത്ത രോമങ്ങൾ കാണാം... ന്റെ കുരിശുപള്ളി മാതാവേ..
ശോ.. ഞാൻ പെട്ടെന്ന് സബ്ജക്ടീന്ന് മാറിപ്പോയി..
അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോ മാതാവും ഗീവർഗീസ് പുണ്യാളനും കൂടി നൈസ് ആയിട്ട് ഒരു പണി തന്നു.. പത്താം ക്ലാസ്സിലെയും പ്ലസ് ടൂവിലെയും പിള്ളേർക്ക് പബ്ലിക് എക്സാമിന് നന്നായിട്ട് പ്രിപ്പയർ ചെയ്യാനായിട്ട് നൈറ്റ് ക്ലാസ് വെക്കുന്നു.. എല്ലാർക്കും ഇല്ല കേട്ടോ.. തിരഞ്ഞെടുക്കപ്പെട്ട ചില മികച്ച വിദ്യാർത്ഥികൾ മാത്രം.. ബിറ്റ് വെച്ച് എഴുതീട്ട് പോലും മാത്‌സ് പാസ്സാവാത്ത ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു..
ഞങ്ങളുടെ കണക്ക് ടീച്ചർ വന്നിട്ട് എന്നോട് പറഞ്ഞു..
"നാളെ മുതൽ നൈറ്റ് ക്ലാസ് തുടങ്ങും, നിർബന്ധമായും നീ വന്നിരിക്കണം"
"എന്റെ പൊന്ന് ടീച്ചറേ എനിക്ക് പകല് തന്നെ ക്ലാസ്സിൽ വരാൻ മടിയാണ് അപ്പോഴാണ് രാത്രീല്.."..
പക്ഷെ സ്കൂളിന്റെ നിയമങ്ങൾക്ക് മുമ്പിൽ ഒരു പതിനാറ്കാരന്റെ പ്രതിഷേധം വിജയിച്ചില്ല...
വൈകിട്ട് പഴംപൊരിയും ചായയും കിട്ടും എന്നുള്ള ആശ്വാസത്തിൽ നൈറ്റ് ക്ലാസ്സിന് പോയി..
ആദ്യത്തെ ഇന്റർവലിന് പഴംപൊരിയും ചായയും കഴിക്കാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ.
"ദേ... ദത്.. ദതവളല്ലേ.. അതേ.. അവള് തന്നെ.. അപ്പോ സേച്ചിയും എന്നെപ്പോലെ കണക്കില് മിടുക്കിയാണല്ലേ...?? ഈ നൈറ്റ് ക്ലാസ് രാവിലെ വരെ ആക്കാൻ പറ്റ്വോ.. ?? പഴംപൊരി ഇല്ലേലും കുഴപ്പമില്ല.. ഇങ്ങനെ ഇടക്കിടക്ക് പ്ലസ് ടൂ സയൻസിലെ ചേച്ചിമാരെ മാത്രം ഒന്ന് പുറത്ത് വിട്ടാൽ മതി.. ഞാൻ വേണേൽ അവർക്ക് കാവൽ നിന്നോളാ.. "
ഇതെല്ലാം ഞാൻ എന്നോട് തന്നെ പറഞ്ഞ കൊണ്ട് വേറാരും കേട്ടില്ല.. അതുകൊണ്ട് ക്ലാസ് 8 മണി ആയപ്പോ കഴിഞ്ഞു..
ഞാൻ വീട്ടിൽ പോവാനായിട്ട് ഇറങ്ങി.. മെയിൻ റോഡിലേക്ക് കയറിയതും പുറകീന്ന് ഒരു ചോദ്യം
"എടാ നീ ഒറ്റക്കാണോ.."
"യേസ്സ്... ഒഫ്കോഴ്സ്.. ആരാത്..??"...
ദേ.. നിക്ക്ണ്... വീണ്ടാമതും അവൾ.. ഒരുമാതിരി വാവ സുരേഷിനെ കണ്ട രാജവെമ്പാലയെ പോലെ ഞാനൊന്ന് പരുങ്ങി...
"യൂ...? മീ..? എന്നോട്.. ഒറ്റക്കാണോന്ന്.."
"എടാ ചാച്ചൻ വന്നിട്ടില്ല, ഒരു രണ്ട് മിനിറ്റ് നിക്കാമോ..?"
രണ്ട് മിനിറ്റോ, രണ്ട് ദിവസം വേണേൽ ഞാൻ ഈ നിൽപ്പ് നിൽക്കും..
"ഓഹ്.. അതിനെന്നാ.. നിക്കാലോ.. "
ആദ്യത്തെ അമ്പരപ്പ് മാറ്റി വെച്ച് ഞാൻ ചോദിച്ചു..
"എന്നെ എങ്ങനറിയാം"..?
"എല്ലാ ഞായറാഴ്ചയും നീ പള്ളീടവിടെ കറങ്ങി നടക്കുന്നത് മാതാവിന് മെഴുകുതിരി കത്തിക്കാനല്ല എന്നെനിക്കറിയാം.."
സുബാഷ്ഷ്ഷ്... ന്നാപ്പിന്നെ ഞാനങ്ങോട്ട്.. പണ്ടാരം നിക്കാംന്ന് വാക്കും കൊടുത്തു.. കൂഴച്ചക്കച്ചുള അണ്ണാക്കിൽ കുടുങ്ങിയ പോലെ ഞാൻ നിന്നു.. ജനുവരിയിലെ ആ തണുപ്പത്തും ഞാൻ നിന്ന് വിയർത്തു...
"ചുമ്മാ ഇങ്ങനെ പുറകെ നടക്കുന്ന സമയത്ത് വല്ലതും പഠിച്ചിരുന്നേൽ ഈ നൈറ്റ് ക്ലാസിന് വരേണ്ടി വരുവായിരുന്നോ.." ഉന്തിന്റെ പുറത്ത് ഒരു തള്ളും കൂടി എന്ന് പറഞ്ഞ പോലായിരുന്നു അവൾടെ ആ ചോദ്യം..
"ഓഹ് നിങ്ങള് പിന്നെ രാത്രിയിൽ വാന നിരീക്ഷണത്തിന് വന്നതാണല്ലോ സ്കൂളില്...."
ഞാൻ.... അങ്ങനെ ചോയിച്ചില്ല.. കാരണം എന്റെ അണ്ണാക്കിലെ പിരി വെട്ടിയിരിക്കുവാരുന്നു.. എന്തായാലും പുള്ളിക്കാരീടെ ചാച്ചൻ അപ്പോഴേക്കും വന്നത് കൊണ്ട് കൂടുതൽ പരിക്ക് പറ്റാതെ ഞാൻ രക്ഷപെട്ടു..
"താങ്ക്സ് ടാ.. ബൈ.. ഗുഡ് നൈറ്റ്.. നാളെ കാണാം.. "
ഇല്ല.. നാളെ കാണൂല്ല.. ഞാൻ സ്കൂളിൽ പോക്ക് നിർത്തി..
മനസ്സിൽ അങ്ങനെ പറഞ്ഞു കൊണ്ട് ഞാനും ബൈ പറഞ്ഞു..
ഞാൻ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല.. പിറ്റേന്ന് മുതൽ പുള്ളിക്കാരിടെ ചാച്ചൻ ക്ലാസ്സ് കഴിയുംമുമ്പേ എത്തി.. അതുകൊണ്ട് എന്റെ കേസ് തോമാ അവധിക്ക് വെച്ചു... എന്റെ കുർബാന കൂടാതെയുള്ള കൂടൽ ഞാനും അവളുമല്ലാതെ വേറാരും അറിഞ്ഞില്ല.. ദൂരെ നിന്ന് കണ്ടാസ്വദിച്ചിരുന്ന ചിരി എനിക്ക് മാത്രമായി കിട്ടിത്തുടങ്ങി.. സംസാരിക്കാനുള്ള അവസരങ്ങൾ മാത്രം അകന്ന് നിന്നു..
നൈറ്റ് ക്ലാസുകൾ കഴിഞ്ഞു.. പ്ലസ് ടൂ കാർക്ക് പ്രാക്ടിക്കൽ എക്സാം തുടങ്ങി.. എല്ലാവരും പഠിപ്പും പരീക്ഷയും ഒക്കെ ആയിട്ട് തിരക്കോട് തിരക്ക്.. ഞാനാണെങ്കിൽ ജീവിതത്തിലെ വഴിത്തിരിവ് ആവാനുള്ള അവസാന പരീക്ഷയും എഴുതി.. ഇന്നും കൂടി കഴിഞ്ഞാൽ ചേച്ചി സ്കൂളീന്ന് പോവും.. ഇനി കാണാൻ പറ്റത്തില്ല.. അവസാനമായ്ട്ട് ഒന്നു മിണ്ടണം..
ഞാൻ ഓട്ടോഗ്രാഫ് വാങ്ങാനായി പുള്ളിക്കാരീടെ അടുത്ത് ചെന്നു..
"ചേച്ചി.. ഒരു ഓട്ടോഗ്രാഫ്"..??!!!
അവിടുണ്ടായിരുന്ന എല്ലാവരും എന്നേയും പുള്ളിക്കാരിയേയും മാറി മാറി നോക്കുന്നതിനിടക്ക് അവൾ എന്റെ കയ്യീന്ന് ബുക്കും വാങ്ങി ക്ലാസ്സിലേക്ക് കേറിപ്പോയി..
ഗഡാ ഗഡിയന്മാരായ പ്ലസ് ടൂ ചേട്ടൻമാരുടെ ഇടക്ക് ആനക്കൂട്ടത്തിനിടക്ക് പെട്ട ആട്ടിൻകുട്ടിയെ പോലെ ഞാൻ നിന്നു.. ഇവമ്മാരെങ്ങാനും വല്ലതും ചോദിച്ചാൽ പിന്നെ ഒന്നും നോക്കാനില്ല.. ഒരൊറ്റ ഓട്ടം വെച്ച് കൊടുക്കണം.. അന്ന് കരാട്ടെ പഠിക്കുന്നുണ്ടാരുന്നെങ്കിലും ആ സമയത്ത് ഓടുക എന്നുള്ളതല്ലാതെ വേറൊന്നും മനസ്സിൽ വരുന്നില്ലല്ലോ എന്റെ കളരി പരമ്പര ദൈവങ്ങളെ എന്നോർത്തോണ്ട് നിന്നപ്പോഴേക്കും പുള്ളിക്കാരി ഇറങ്ങി വന്നു...
"ഇന്നാടാ.. എഴുതീട്ടുണ്ട്.. പരീക്ഷ ഒക്കെ എളുപ്പമായിരുന്നോ" പറച്ചിലും ചോദ്യവും എല്ലാം ഒരുമിച്ചായിരുന്നു...
"ആ ജയിക്കുവാരിക്കും.." അത്രേം പറഞ്ഞിട്ട് വേഗം പുള്ളിക്കാരി എന്താ എഴുതിയെക്കുന്നെ എന്ന് ആവേശത്തോടെ നോക്കി..
"Dear Dane,
All the very best for your bright future....
എന്ന്,
____ ഒപ്പ്..."
ഒപ്പ്.. കോപ്പ്.. ഇതിനാണോ ഞാൻ ഈ പാടൊക്കെ പെട്ടത്.. മൈ..
"ടാ.. അത് പിന്നെ വായിക്കാം.. നീ എനിക്കും ഓട്ടോഗ്രാഫ് എഴുതി താ.."
ഹയ് അതിപ്പോ ലാഭായല്ലോ... !!പ്രൊപോസ് ചെയ്യണോ..???!! ഐ ലവ് യൂ പറയണോ..!!?? സാഹിത്യമൊട്ട് അറിയാനും മേല..!! ഇംഗ്ളീഷിൽ ഒരു കലക്ക് കലക്കിയാലോ..?!!! അയിന് ആദ്യം Abcd തെറ്റാതെ എഴുതാൻ പഠിക്കണ്ടെ...!!! ഇത്രേമൊക്കെ പരീക്ഷ എഴുതുമ്പോ ആലോചിക്കാൻ പറ്റുവാരുന്നേൽ ബിറ്റ് വെക്കേണ്ടി വരില്ലായിരുന്നു....
എന്തായാലും ഒട്ടും കുറക്കാൻ പാടില്ലല്ലോ.. എല്ലാ ഓട്ടോഗ്രാഫിലും ഹിറ്റായി ഓടുന്ന ആ മാസ് ഡയലോഗ് ഞാൻ അങ്ങു കാച്ചി..
"കട്ടൻ ചായ മറന്നാലും
പാൽ ചായ മറന്നാലും
എന്റെ മുഖഛായ മറക്കരുത്"..
ഓട്ടോഗ്രാഫ് തിരികെ കൊടുത്ത് ഞാൻ തിരിച്ചു നടക്കുമ്പോ പുറകിൽ ആരോ ഒരുത്തൻ ചോദിക്കുന്ന കേട്ടു.. "ആരാടി അത്.."
"നീ വല്യ ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ട.. ആരെങ്കിലുമായിക്കോട്ടെ"..
ആ ഡയലോഗ് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. ഭൂമിയിലെ ഏറ്റവും മനോഹരമായ ചിരിയുമായി അവളെന്നെ നോക്കിയൊന്ന് കണ്ണിറുക്കി...
She Was Magic...
തുടരും(ര)ണോ..??