വാക്കുകൾക്കു മുന്നേ സഞ്ചരിച്ച മൗനങ്ങളേ മാപ്പ്..
ഉള്ളിലെരിയുന്ന ഓർമ്മകളേ നിങ്ങൾക്കൊരുങ്ങിയിതാ
കനലെരിയുന്ന ചിത..
അതിന്റെ തീയിൽ എരിഞ്ഞു കൊൾക..
കണ്ണീരിൽ കുതിർന്ന കൈ മെത്തകളേ ഇനിയുമെന്നേ പുണർന്നു കൊൾക..
കൂട്ടായിരിക്കുന്ന ഏകാന്തതയേ
നിന്നിലലിയാൻ സമയമിനിയും അനുവദിച്ചു കൊൾക..
ഈ മുറിക്കുള്ളിലെ അരണ്ട സ്വപ്നങ്ങളേ
ഇതാ നിങ്ങൾക്കുള്ള വാതിൽ തുറന്നിടുന്നു..
എന്നെ വരിഞ്ഞു മുറുക്കിയ കൈകൾ അയച്ചീടുക.. തിരിഞ്ഞു നോക്കാതെ പോയീടുക..
മറവികൾ പേറിയൊരു മനസ്സ് എനിക്കും നൽകീടുക..
ഓർമ്മകൾ മരിച്ചിടത്തു തെല്ലൊന്നു ഞാൻ മയങ്ങട്ടെ!