"ദിയാ.. എന്റെ ഫോൺ എവിടെ?" മുറിയിൽ നിന്നു പുറത്തേക്ക് വന്ന് ചുറ്റും നോക്കികൊണ്ട് ആമി ചോദിച്ചു..അവിടെങ്ങും അവൾ ഇല്ല."അവൾ പുറത്തെങ്ങാനും കാണും മോളെ.".കിച്ചണിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു.സാധാരണ കൂടെ സാരി തുമ്പും പിടിച്ചു പിന്നാലെ നടക്കുന്നതാണ്. ഇതിപ്പോ എന്റെ ഫോൺ കയ്യിൽ തന്നെ കാണും. അതാ പെട്ടന്ന് വാനിഷ് ആയത്.. സ്വയം പിറുപിറുത്തു കൊണ്ടു ഞാൻ മുറ്റം ലക്ഷ്യമാക്കി നടന്നു.. വേണു ഏട്ടാ മോളെ കണ്ടോ? വീട്ടിലെ സെക്യൂരിറ്റി ചേട്ടൻ ആണ്.. മോളുമായി നല്ല കൂട്ടാണ്. അല്ലെങ്കിലും അമ്മയേം വേണു ഏട്ടനേം മാത്രേ അവളുടെ കളിക്ക് കിട്ടു.. "ദിയാ!!!!!" ഈ പെണ്ണ് ഇതെവിടെ പോയി.. ഹാളിലെ കർട്ടന് പിന്നിൽ നിന്ന് അതാ ഒരു കൊലുസ് കിലുക്കം..തിരിഞ്ഞു നോക്കിപ്പോൾ അതിനിടയിൽ പതുങ്ങി നില്ക്കാ വികൃതി. "ഇവിടെ വാടീ.." അതും പറഞ്ഞു പതിയെ അവളുടെ കുഞ്ഞി കൈ പിടിച്ചു പുറത്തേക് വലിച്ചു.വിട് അമ്മ.. ദിയക്കുട്ടിക് നോവും. ആഹാ എന്റെ ഫോൺ എടുത്തോണ്ട് ഓടിയപ്പോ ഈ ചിണുങ്ങൽ ഒന്നും കണ്ടില്ലലോ..ഞാനീ കെടന്ന് തൊണ്ട കാറി വിളിച്ചതൊന്നും നീ കേട്ടില്ലേ!! സ്വരം അല്പം കനപ്പിച്ചു തന്നെ ചോദിച്ചു.. ഇളം ചുണ്ട് പിളർത്തി മുഖവും താഴ്ത്തി ഫോൺ എനിക്ക് നേരെ നീട്ടികൊണ്ട് അവൾ നിന്നു. "എന്റെ ആമി,, നീ കൊച്ചിനെ പേടിപ്പിക്കല്ലേ.. നിന്റെ ഫോൺ കിട്ടീലെ.. നീ വേഗം ഹോസ്പിറ്റലിൽ പോവാൻ നോക്ക്.. ഇപ്പോ തന്നെ ലേറ്റ് ആയി.." അമ്മ അവളുടെ രക്ഷക്കെത്തി.. 'ഹാ ഞാനത് മറന്നു'.."അമ്മേ ഞാനും വന്നോട്ടെ ഇന്ന് അമ്മടെ കൂടെ ഓപ്പിറ്റലി.. ദിയ നല്ല കുട്ടി ആയി ഇരുന്നോളാ.". ഷാൾ പിടിച്ചു വലിച്ചു കൊണ്ട് അവൾ ചിണുങ്ങി.. 'ഏയ് അവിടെ ചെന്നാ നിന്നെ നോക്കി ഇരിക്കേണ്ടി വരും ഞാൻ.. ഇന്ന് തിരക്ക് ഉള്ള ദിവസാ.. പേഷ്യൻസ് അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാവും ഇപ്പോ തന്നെ'.. 'പ്ലീസ് അമ്മാ..പാവല്ലേ ദിയകുട്ടി'.. 'നിന്റെ ഒരു കാര്യം..' അടുത്തൊന്നും അവൾ പിടി വിടില്ലെന്ന തോന്നലിൽ അവളേം എടുത്ത് ഡ്രസ്സ് മാറാനായി റൂമിലേക്കു ഓടി. "അമ്മ എനിച്ചും ചുണ്ടിൽ ചോപ്പ് തേച്ചെരോ? "മുടി മാടിയൊതുക്കി തിരിച്ചു നിർത്തിയ ഉടനെ വന്നു അടുത്ത ചോദ്യം. 'ഹോ!!!എന്റെ പൊന്നു ദിയാ...ഇപ്പോ തന്നെ ലേറ്റ് ആയി.. നീ വന്നേ'.. 'പറ്റുല്ല അമ്മ തേച്ചിണ്ടല്ലോ..' 'അവളോട് വാദിച്ചു ജയിക്കാനാവില്ല.. നീ ന്താച്ചാ ചെയ്ത് കൊടുത്തിട്ട് ചെല്ല് ആമി' എന്ന് പറഞ്ഞു കൊണ്ട് അമ്മ മുറിയിലേക് കടന്നു വന്നു.എന്റെ സെയിം കളർ ഡ്രസ്സ് ഷൂ.. ഒരു ഹാൻഡ്‌ബാഗ്.. പോണി ടൈൽ സ്റ്റൈൽ ൽ മുടിയും കെട്ടി അവളേം എടുത്തു കാറിൽ കേറി.. 'അമ്മേ പോവാണേ.. ഇന്ന് കുറച്ചു ലേറ്റ് ആവും'.. 'ശെരി നോക്കി പോ'.. ഗേറ്റ് കടന്നു കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി . അതേ അമ്മ പറഞ്ഞത് ശെരിയാ അവളോട് വാദിച്ചു ജയിക്കാനാവില്ല.. അവളുടെ അമ്മയും അങ്ങനെതന്നെ ആയിരുന്നല്ലോ!..തന്റെ അനിയത്തി ജന്മം നൽകിയ കുഞ്ഞാണ് ദിയ.. ഞങ്ങൾ എത്ര എതിർത്തിട്ടും അവൾ അവൾക്കു ഇഷ്ടമുള്ള ഒരാളെ തന്നെ കല്യാണം കഴിച്ചു.. ഒടുവിൽ അവൻ കാരണം തന്നെ ഞങ്ങളെ ആരെയും ഓർക്കാതെ സ്വന്തം കുഞ്ഞിനെ പോലും മറന്ന് അവൾ ജീവനൊടുക്കി..അന്ന് ദിയക്ക് 6 മാസം പ്രായം.ആർക് വേണ്ടി ആയിരുന്നു ഇതൊക്കെ.. എല്ലാം ഉപേക്ഷിച്ചു അവൾക് ഞങ്ങളുടെ അടുത്തേക്ക് വരായിരുന്നില്ലേ!! പൊന്നു പോലെ നോക്കില്ലേ അവളേം മോളേം ഞങ്ങൾ.. എന്നും അവൾക് അവളുടേതായ ശെരികൾആയിരുന്നു.ദിയക്ക് വേണ്ടി ആയിരുന്നു പിന്നീട് ഉള്ള എന്റെ ജീവിതം.അമ്മയും അച്ഛനും ഇല്ലാത്ത അവൾക്ക് ഞാനൊരു അമ്മയായി.എന്നെ ജീവൻ ആണ് ഇവൾക്ക് .എന്നെപോലെ ഡ്രസ്സ് ചെയ്യാനും എന്നെപോലെ നടക്കാനും എന്നെപോലെ ആവാനും ആണ് ഇവൾക്ക് ഇഷ്ടം.പലപ്പോഴും എനിക്ക് പോലും തോന്നിയിട്ടുണ്ട് ഇവൾ എന്റെ സ്വന്തം മോളാണോ എന്ന്!അവൾ എന്നെങ്കിലും സത്യങ്ങൾ അറിയുന്നത് വരെ അതങ്ങനെ തന്നെ ആയിരിക്കും.ഒരു നിമിഷ നേരം ആമി ദീർഘനിശ്വസിച്ചു.. "അമ്മ.. ന്താ അലോയ്‌ക്കണേ..!!" എന്റെ കൈകളിൽ ആ പിഞ്ചിളം കൈ ചേർത്ത് അവൾ ചോദിച്ചു. "ഒന്നുല്ലടാ...അമ്മടെ ദിയകുട്ടിക് ന്താ വേണ്ടേ?" ' ഐസ് ക്രീം മതി..ഇപ്പോ വേണ്ടാട്ടോ ഇപ്പോ ലേറ്റ് ആയില്ലേ.. അമ്മക്കും ദിയമോൾക്കും കൂടെ വരുമ്പോ വാങ്ങാ.'. കൊഞ്ചൽ നിറഞ്ഞ ശബ്ദത്തിലും അവൾ പക്വത കലർത്തി.ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറുകയിൽ തലോടി.. എന്റെ കണ്ണ് നിറഞ്ഞത് അവൾ കാണാതിരിക്കാനായി മുഖമൊന്ന് ഞാൻ വെട്ടിച്ചു.. ദിയ പതിയെ തിരിഞ്ഞു പുറത്തെ കാഴ്ചകളിലേക് കണ്ണോടിച്ചു.. ഓരോരോ കാഴ്ചകൾ പുറകിലാക്കി കൊണ്ട് ഞങ്ങളുടെ കാർ മുന്നിലേക്ക് പോയ്കൊണ്ടിരുന്നു..അപ്പോഴും ചിന്തമാഗ്നയായി കൊണ്ട് ഞാനിരുന്നു..അവൾക്ക് അച്ഛനും അമ്മയും ഇല്ലെങ്കിൽ എന്താ.. ഞാനില്ലേ.. ഞാൻ ഇന്ന് ജീവിക്കുന്നത് തന്നെ ഇവൾക്ക് വേണ്ടിയല്ലേ.. നാളെ സത്യങ്ങൾ അറിഞ്ഞാലും അവൾ എന്നെ തള്ളിപ്പറയില്ല.. കാരണം അവൾക്ക് ആമി കഴിഞ്ഞേ ഉള്ളു ഇന്ന് മറ്റാരും.അതേ അവൾക്ക് ഞാൻ മതി.. ഞാൻ മാത്രം.. പ്രതീക്ഷയുടെ പുഞ്ചിരിയോടെ ആ യാത്ര അവർ തുടർന്നു....
Last edited: