ThampraN
Wellknown Ace
നടനമേ, പുഞ്ചിരിയോടെ
ഉള്ളിൽ വിങ്ങുന്ന പനിനീർ പൂവേ,
നിനക്കായ് നീട്ടുന്നു ഞാൻ,
എൻ ഹൃദയതാളിൽ നിന്നുമൊരു തൂവെളിച്ചം.
നിൻ കണ്ണുകളിൽ കനത്ത മേഘങ്ങൾ,
നൊമ്പരത്തിൻ നിഴലുകൾ;
ചുറ്റുമുള്ളവർ കണ്ടും കാണാതിരിക്കുമ്പോൾ,
സ്നേഹം നിഷിദ്ധം ആകുമ്പോൾ,
ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ,
ഓർക്കുക, നീ തനിച്ചല്ല.
കലാകാരീ, നിൻ കൂടെ
കലയുടെ സാന്നിധ്യം ചേരുന്നു;
സ്നേഹിക്കുന്ന ചിലരെങ്കിലും കൂടെ.
വൈക്രിതമാം മനസ്സുകൾ
നിന്നെ തേടുമ്പോൾ,
പൈശാചികമാം കരങ്ങൾ
നിന്നിലേക്ക് നീളുമ്പോൾ;
ഓർക്കുക, നീ ഒരു അണയാത്ത പ്രഭാവമാണെന്ന്,
നിൻ താപത്താൽ കരിഞ്ഞു
ഉണങ്ങി വ്രണം ആകേണ്ടവയാണവയെല്ലാം.
പുണ്യമേ, പുഞ്ചിരിയോടെ
ഉള്ളിൽ വിങ്ങുന്ന പനിനീർ പൂവേ,
നിനക്കായ് നീട്ടുന്നു ഞാൻ,
എൻ ഹൃദയതാളിൽ നിന്നുമൊരു തൂവെളിച്ചം.
ഉള്ളിൽ വിങ്ങുന്ന പനിനീർ പൂവേ,
നിനക്കായ് നീട്ടുന്നു ഞാൻ,
എൻ ഹൃദയതാളിൽ നിന്നുമൊരു തൂവെളിച്ചം.
നിൻ കണ്ണുകളിൽ കനത്ത മേഘങ്ങൾ,
നൊമ്പരത്തിൻ നിഴലുകൾ;
ചുറ്റുമുള്ളവർ കണ്ടും കാണാതിരിക്കുമ്പോൾ,
സ്നേഹം നിഷിദ്ധം ആകുമ്പോൾ,
ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ,
ഓർക്കുക, നീ തനിച്ചല്ല.
കലാകാരീ, നിൻ കൂടെ
കലയുടെ സാന്നിധ്യം ചേരുന്നു;
സ്നേഹിക്കുന്ന ചിലരെങ്കിലും കൂടെ.
വൈക്രിതമാം മനസ്സുകൾ
നിന്നെ തേടുമ്പോൾ,
പൈശാചികമാം കരങ്ങൾ
നിന്നിലേക്ക് നീളുമ്പോൾ;
ഓർക്കുക, നീ ഒരു അണയാത്ത പ്രഭാവമാണെന്ന്,
നിൻ താപത്താൽ കരിഞ്ഞു
ഉണങ്ങി വ്രണം ആകേണ്ടവയാണവയെല്ലാം.
പുണ്യമേ, പുഞ്ചിരിയോടെ
ഉള്ളിൽ വിങ്ങുന്ന പനിനീർ പൂവേ,
നിനക്കായ് നീട്ടുന്നു ഞാൻ,
എൻ ഹൃദയതാളിൽ നിന്നുമൊരു തൂവെളിച്ചം.