AaronLustt
Active Ranker
"എനിക്കെന്ത് തരും?"
"എന്തും."
"ഈ പ്രപഞ്ചം മുഴുവനും?"
തൻ്റെ തോളിൽ തല ചായ്ച്ചിരിക്കുന്ന ഡാൻഡലയൻ രാജകുമാരിയെ നോക്കി അയാൾ മറുപടി പറഞ്ഞു, "ഈ പ്രപഞ്ചം മുഴുവനും...". അയാളുടെ തോളിൽ നിന്നും അവൾ മെല്ലെ തൻ്റെ തല മാറ്റി. അവിടേയ്ക്ക് വയലിൻ ഒന്നുകൂടി പ്രതിഷ്ഠിച്ച് കൊണ്ട് അയാൾ അത് വീണ്ടും വായിച്ചുതുടങ്ങി.
അതിൽ നിന്നൊഴുകിയ സംഗീതം പ്രപഞ്ചത്തിലെ ഓരോ കോണിലും ചെന്നെത്തി. ആ സംഗീതം കേട്ട് കല്ലുകളിൽ അലയടിച്ചിരുന്ന തിരമാലകൾ ശാന്തമായി. അതിൽ മുഴുകിയ വെള്ളരിപ്രാവുകൾ ഒരുനിമിഷത്തേക്ക് കുറുകാൻ മറന്നു പോയിരുന്നു. അതിൽ നിന്നും ഏഴാം കടലിനക്കരയും ആയിരം പ്രകാശവർഷങ്ങൾക്കപ്പുറത്തെ നീലനക്ഷത്രങ്ങളും ആകാശഗംഗയും അവളുടെ മുന്നിൽ പ്രത്യക്ഷമായി. വേറെയേതോ ജന്മത്തിലെന്ന പോലെ അവരുടെ ജീവിതം ആ സംഗീതം അവൾക്കായി വരച്ചുകാട്ടി. അവരെല്ലാം അവർക്ക് ചുറ്റും പറന്നു നടന്നു.
അതിൽ മുഴുകിയിരുന്ന അവർ സമയം കടന്നു പോയതറിഞ്ഞിരുന്നില്ല. അവളുടെ കയ്യില്ലെ ഡാൻഡലയൻ ഇതളുകളറ്റു വീണു പീലികൾ മാത്രമായി അവശേഷിച്ചിരുന്നു. ഒരിക്കൽ കൂടി അയാളെ മതിവരുവോളം നോക്കിയ ശേഷം ആ പീലികളിലേക്ക് അവൾ മെല്ലെയൂതി. അവ പാറിപറന്നു അവർക്ക് മുന്നിലെ പ്രപഞ്ചത്തിലേക്ക് ലയിച്ചു. തൻ്റെ സംഗീതം അവസാനിപ്പിച്ചു അയാൾ കണ്ണുകൾ തുറന്നപ്പോഴേക്കും ഡാൻഡലിയോൺ രാജകുമാരിയും ആ പ്രപഞ്ചത്തിൽ ലയിച്ചിരുന്നു.