മനസിലാക്കിയില്ലത്രേ , എത്ര മനോഹരമായി നീ സംസാരിക്കുന്നു...പ്രണയിക്കപ്പെടുവാനുള്ള എൻ്റെ ആഗ്രഹത്തെ , ഇതുപോലെ മനോഹരമായി സംസാരിച്ചു നിന്റെ വാക്കുകളുടെ തടവറിയിലാക്കി......എൻ്റെ കാഴ്ചകളെ നിന്റെ വിരൽത്തുമ്പിലേക്ക് പറിച്ചു നട്ടു....എൻ്റെ ആഗ്രഹങ്ങളെ , നിന്നോടുള്ള സ്വപ്നങ്ങളെ ചന്ദനമുട്ടിവെച്ചു ദഹിപ്പിച്ചു.....എന്നിട്ടും നീ പറയുന്നു ഞാൻ നിന്നെ മനസിലാക്കിയില്ലെന്നു..
എന്റെ സംസാരം മനോഹരമായി നിനക്ക് തോന്നിയിട്ടുണ്ടേൽ അതിനു കാരണം നീ തന്നെ ആണ്. നിന്നെ കുറിച്ചോർക്കുമ്പോഴും നിനക്ക് മറുപടി എഴുതുമ്പോഴും മാത്രം ആണ് എന്റെ വിരൽ തുമ്പുകളിൽ ഇത്ര മനോഹരമായി വാക്കുകൾ പിറന്നിട്ടുള്ളത്. എഴുതിയ വരികളിലെല്ലാം നിന്റെ ഒരു അംശം കോർത്ത് വെക്കുന്നത് കൊണ്ട് എന്റെ വാക്കുകൾക്ക് അവകാശി നീ തന്നെയാണ്. നിന്റെ ആഗ്രഹങ്ങളേയും സ്വപ്നങ്ങളേയും നമ്മുടെ സ്വപ്‌നങ്ങൾ ആക്കി മാറ്റിയതാണോ ഞാൻ ചെയ്ത തെറ്റ്. അത്രയേറെ പ്രണയം തോന്നുന്ന നിമിഷങ്ങളെല്ലാം ഇപ്പോഴും നിന്നെ മാത്രം ആണ് ഞാൻ എന്റെ വരികളിലേക്കു പകർത്താറുള്ളത്. എന്റെ പ്രണയം അന്നും ഇന്നും എന്നും നീ തന്നെയാണ്.