ചിരാത് തെളിയിക്കുവാൻ നേരമായ്,
ഇരുളാഴ്ന്നു കാഴ്ച മങ്ങി ഈ രാവിൽ.
മനം പോൽ മാനവും വിഷാദത്തേരിൽ,
കുളിർമഴ പെയ്യാനൊരുങ്ങി നിൽക്കവെ.
തിരി ചാർത്തി, അഗ്നി പകർന്നു, കെടാതെ,
കരവലയത്താൽ സംരക്ഷണം തീർത്ത്
കാത്തീടുകിലും, മനം നിറയെ വീശും കാറ്റി-
നെക്കാൾ ആശങ്ക വരും വർഷണത്തെയോർത്ത്.
ഇരുൾ അല്പം മായ്ഞ്ഞ് തുടങ്ങവെ; നാല്
ദിക്കിലും പരിഭ്രമത്താൽ കണ്ണ് ഓടിച്ച്,
കൈ കൂപ്പി, ഹൃദയമിടിപ്പിൻ താളത്തിൽ,
ജപമന്ത്രങ്ങൾ ഉരുവിട്ട് നിന്നുപോയവൾ.
ദീപത്തിൻ ചുഴലും വലം വയ്ച്ച് ഭക്തിയിൽ
മുഴുകവെ, അഗ്നിസാക്ഷിയായ് മനം
അമരവെ, ഏകാഗ്രതയ്ക്ക് അഭംഗിയായി,
മിന്നൽപ്പിണറിൻ മുഴക്കവും വെളിച്ചവും.
പെയ്തൊഴിയുന്ന മഴയിൽ കുതിർന്നാലും,
കൈപ്പാദത്തിൽ നിന്ന് ഇറ്റു വീഴുന്ന മഴ-
ത്തുള്ളികൾ ആ പ്രഭാവത്തെ കെടുത്തരുതേ.
ഉൾവിളിയാൽ, ഉറക്കെ തേങ്ങി അവൾ.
എന്തിനെയും ഏതിനെയും കെടുത്തുന്നൊരാ
പേമാരിയിൽ, അവളുടെ നേത്രങ്ങളെപ്പോലും
ആശ്ചര്യത്തിലാഴ്‌ത്തി, പൂർവാധികം ശക്തിയിൽ,
അണയാതെ, ജ്വലിച്ച് നിന്നൊരാ ദിവ്യദീപം.

ഇരുളാഴ്ന്നു കാഴ്ച മങ്ങി ഈ രാവിൽ.
മനം പോൽ മാനവും വിഷാദത്തേരിൽ,
കുളിർമഴ പെയ്യാനൊരുങ്ങി നിൽക്കവെ.
തിരി ചാർത്തി, അഗ്നി പകർന്നു, കെടാതെ,
കരവലയത്താൽ സംരക്ഷണം തീർത്ത്
കാത്തീടുകിലും, മനം നിറയെ വീശും കാറ്റി-
നെക്കാൾ ആശങ്ക വരും വർഷണത്തെയോർത്ത്.
ഇരുൾ അല്പം മായ്ഞ്ഞ് തുടങ്ങവെ; നാല്
ദിക്കിലും പരിഭ്രമത്താൽ കണ്ണ് ഓടിച്ച്,
കൈ കൂപ്പി, ഹൃദയമിടിപ്പിൻ താളത്തിൽ,
ജപമന്ത്രങ്ങൾ ഉരുവിട്ട് നിന്നുപോയവൾ.
ദീപത്തിൻ ചുഴലും വലം വയ്ച്ച് ഭക്തിയിൽ
മുഴുകവെ, അഗ്നിസാക്ഷിയായ് മനം
അമരവെ, ഏകാഗ്രതയ്ക്ക് അഭംഗിയായി,
മിന്നൽപ്പിണറിൻ മുഴക്കവും വെളിച്ചവും.
പെയ്തൊഴിയുന്ന മഴയിൽ കുതിർന്നാലും,
കൈപ്പാദത്തിൽ നിന്ന് ഇറ്റു വീഴുന്ന മഴ-
ത്തുള്ളികൾ ആ പ്രഭാവത്തെ കെടുത്തരുതേ.
ഉൾവിളിയാൽ, ഉറക്കെ തേങ്ങി അവൾ.
എന്തിനെയും ഏതിനെയും കെടുത്തുന്നൊരാ
പേമാരിയിൽ, അവളുടെ നേത്രങ്ങളെപ്പോലും
ആശ്ചര്യത്തിലാഴ്‌ത്തി, പൂർവാധികം ശക്തിയിൽ,
അണയാതെ, ജ്വലിച്ച് നിന്നൊരാ ദിവ്യദീപം.
