മാഷേ,
"കാത്തിരിപ്പിനോളം വേദന മറ്റെന്തിനെങ്കിലുമുണ്ടോ "?
"സ്വന്തമെന്നു കരുതിയൊരാളെ നഷ്ടപ്പെട്ടിട്ടുണ്ടോ?"
ചെറു ചിരിയോടെ മാഷിന്റെ മറു ചോദ്യം.
"സ്നേഹത്തോടെ വച്ചു നീട്ടിയ ഹൃദയം നൂറു നുറുങ്ങായി പൊട്ടിച്ചെറിഞ്ഞവൾ
പോകുന്നവരെ ഞാനും കാത്തിരിപ്പിനെയാണ് പഴിച്ചിരുന്നത്.... "
"പിരിഞ്ഞു പോകുന്നതിന്റെ വേദന അറിഞ്ഞാൽ കാത്തിരിപ്പ് എത്ര മനോഹരമാണെന്ന് മനസ്സിലാകും സുഹൃത്തേ.. "
അപ്പോൾ യാത്ര പോലും പറയാതെ പോകുന്ന ചിലരെ കാത്തിരിക്കുന്നവരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ?
തിരിച്ചു വരുമോ ഇല്ലയോ എന്നറിയാതെ,
കാത്തിരിക്കണോ വേണ്ടയോ എന്നറിയാതെ,
സ്വന്തമാണോ നഷ്ടമായോ എന്നറിയാതെ,
ഓർമിക്കണോ മറക്കണോ എന്നറിയാതെ,
കാത്തിരിപ്പിന്റെയും നഷ്ടപ്പെടലിന്റെയും ഇടയിലിങ്ങനെ
ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽ പാലത്തിനിടയിലൂടെ സ്വയം നീറി നീറി അങ്ങനെ....