• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കണ്ണൻ്റെ സഖീ....❤️

പ്രണയമുണ്ടോ .. ഉണ്ട്.
ആരെ ... ഒരാളെ.
എന്നും കാണാറുണ്ടോ... ഇല്ല വല്ലപ്പോഴും.
എന്നും മിണ്ടാറുണ്ടോ... ഇല്ല ഞങ്ങളുടെ പ്രണയത്തിന്റെ ഭാഷ മൗനമാണ്.
പിന്നെന്തു പ്രണയം എന്ന് ചോദിക്കുന്നവരോട്.... ഓരോ മൗനത്തിനും ഓരോ കഥകൾ ഉണ്ട് അതിലെ ആരാരും അറിയാത്ത ഒരു കഥയിലെ പ്രണയങ്ങളാണ് ഞങ്ങൾ.
അത് പോട്ടെ ഈ പ്രണയദിനത്തിൽ നിങ്ങൾക്ക് പരസ്പ്പരം കാണാൻ പറ്റുമോ...അറിയില്ല പക്ഷെ....എന്റെ ഓരോ ഹൃദയമിടിപ്പും അയാൾക്ക് ള്ളതാണ്.
നിങ്ങൾക്ക് ഭ്രാന്താണ്..... അതെ എനിക്ക് ഭ്രാന്താണ് അവനിലലഞ്ഞു ചേരുംവരെ ഇത് തുടരും.
 
മറ്റാരും കാണാതെ ചിലപ്പോൾ ഞാൻ ഒരു ഭ്രാന്തിയെ പോലെ കരയും. ഏറെ നേരത്തിന് ശേഷം ആ കരച്ചിൽ ഒരു തേങ്ങലായി മാറും. എൻ്റെ വേദനകളും ഓർമ്മകളും എത്ര കരഞ്ഞാലും തീരാത്തതാണന്ന തിരിച്ചറിവിൽ നിന്ന് ഏറെ നേരത്തിന് ശേഷം ഞാൻ എഴുന്നേറ്റ് കണ്ണീരിനാൽ നനഞ്ഞ് കുതിർന്ന തലയിണ ഞാൻ തിരിച്ചിടും. കണ്ണുകൾ തുടച്ച് മുഖമൊന്ന് കഴുകി വൃത്തിയക്കി എല്ലാവരും കാൺകേ വെളുക്കേ ചിരിക്കും. പുറമേ ചിരിക്കുമെങ്കിലും മനസ്സിൽ അപ്പോഴും ഞാൻ തേങ്ങി കരയുന്നത് ആരും കാണാറില്ല....
 
ഓരോ ചെറിയ പുഞ്ചിരിക്കും ആരുടെയെങ്കിലും ഹൃദയത്തെ സ്‌പർശിക്കാൻ കഴിയും... ആരും സന്തോഷത്തോടെ ജനിക്കുന്നില്ല... എന്നാൽ നമ്മളെല്ലാവരും സന്തോഷം സൃഷ്ടിക്കാനുള്ള കഴിവോടെയാണ് ജനിച്ചത്. എപ്പോഴും സന്തോഷമായിരിക്കുക"

"ചിരിക്കുക,☺️
 
ചേമ്പിലയുടെ നെഞ്ചിൽ
തല ചായ്ച്ചുറങ്ങുന്ന
കുഞ്ഞു മണി തുള്ളി
അറിഞ്ഞിരുന്നില്ല

ചേമ്പിലയ്ക്ക് ഒരിക്കലും ചേരില്ല എന്ന്....
ഒരു കാറ്റ് വന്നാൽ തീരുമെന്ന് എല്ലാം..... ഉള്ളിൽ വേദനിച്ചാലും പുറം അറിഞ്ഞു ചിരിക്കണം.....ആകാശം നിറഞ്ഞ കാർ മേഖങ്ങൾക്ക് ഇടയിൽനിന്ന് പുറത്തു ചാടാൻ വെമ്പുന്ന മഴ തുള്ളികൾ പോലെ..........എന്റെ പ്രണയം...........happy valentine's day...
 
❣️സ്നേഹം ❣️

അഭിനയിക്കുന്നവർക്ക് നഷ്ടമാവുന്നത് വെറുമൊരു വാക്കാണ്....

അത് വിശ്വസിക്കുന്നവർക്ക് നഷ്ടമാവുന്നത് അവരുടെ ജീവിതവും
❣️❣️❣️ Happy valentines day ❣️❣️❣️
 
100% ശരി..... വിശ്വസിച്ച പലരും ഇന്ന്............
 
❣️സ്നേഹം ❣️

അഭിനയിക്കുന്നവർക്ക് നഷ്ടമാവുന്നത് വെറുമൊരു വാക്കാണ്....

അത് വിശ്വസിക്കുന്നവർക്ക് നഷ്ടമാവുന്നത് അവരുടെ ജീവിതവും
❣️❣️❣️ Happy valentines day ❣️❣️❣️
നഷ്ടങ്ങൾ വിജയത്തിലേക്കുള്ള പടികൾ അല്ലേ. ജീവിതം ലാഭ നഷ്ടങ്ങളുടെ അവിയൽ അല്ലേ. അപ്പോൽ എങ്ങനെ ഒരാൾക്ക് നഷ്ടവും മറ്റെയാൾക്ക് ലാഭവും ഉണ്ടാകും
 
Top