ഗുൽമോഹറുകൾ എനിക്കെന്നും പ്രിയപ്പെട്ടവയാണ്. ഓർമ്മകളിലേക്ക് തിരനോട്ടം നടത്തിയപ്പോൾ പ്രിയപ്പെട്ട ഓർമ്മകളില്ലെല്ലാം അവയുണ്ടായിരുന്നു. എന്റെ ഒറ്റപ്പെടലുകളിൽ, നിരാശകളിൽ, സങ്കടങ്ങളിൽ എല്ലാം എനിക്ക് കൂട്ടായി എനിക്ക് ചുറ്റും അവ പൊഴിഞ്ഞു കിടന്നു. നിങ്ങളെന്റെ സ്വപ്‌നങ്ങൾ പോലെ വർണ്ണശബളിതരായിരുന്നു.
ഒടുവിൽ വസന്തത്തിന്റെ വിടവാങ്ങലിൽ പൊഴിഞ്ഞു വീഴാൻ നിർബന്ധിതരായി തീർന്നവർ. വസന്തങ്ങളിൽ പൂത്തുലഞ്ഞു നിന്ന് ഋതുഭേദങ്ങളിൽ പൊഴിഞ്ഞു തീരേണ്ടി വന്നവർ...
ഒടുവിൽ വസന്തത്തിന്റെ വിടവാങ്ങലിൽ പൊഴിഞ്ഞു വീഴാൻ നിർബന്ധിതരായി തീർന്നവർ. വസന്തങ്ങളിൽ പൂത്തുലഞ്ഞു നിന്ന് ഋതുഭേദങ്ങളിൽ പൊഴിഞ്ഞു തീരേണ്ടി വന്നവർ...